- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗമുക്തി നേടിയ മാതാവും കുഞ്ഞും ആശുപത്രി വിട്ടു

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് കൊവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന മാതാവും കുഞ്ഞും ആശുപത്രി വിട്ടു. കാസര്‍ഗോഡ് സ്വദേശിനി ഫാത്തിമ(21)യും കുഞ്ഞുമാണ് ആശുപത്രി വിട്ടത്. ഇരുവര്‍ക്കും മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. യുവതിയുടെ ഭര്‍ത്താവിനെയും കോവിഡ് രോഗമുക്തി നേടി നേരത്തേ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മികച്ച ചികില്‍സ നല്കി മാതാവിനെയും കുഞ്ഞിനെയും രക്ഷിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരെ ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് കാസര്‍കോഡ് ജില്ലയില്‍ നിന്നു കൊവിഡ് ബാധിച്ച യുവതിയെയും ഭര്‍ത്താവിനെയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കായി എത്തിച്ചത്. തുടര്‍ന്നുള്ള ചികില്‍സയില്‍ ഇവരുടെ രോഗം ഭേദമായി. ഏപ്രില്‍ 9ന് പുറത്തുവന്ന യുവതിയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പ്രസവ തിയ്യതി അടുത്തതിനാല്‍ യുവതി ആശുപത്രിയില്‍ തന്നെ തുടര്‍ന്നു. ഏപ്രില്‍ 11ന് ഉച്ചയ്ക്ക് 12.20ന് ആണ് കുഞ്ഞിന് യുവതി ജന്മം നല്കി. മികച്ച ചികില്‍സ നല്കിയ ആശുപത്രിയിലെ എല്ലാവര്ക്കും നന്ദി പറഞ്ഞാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്.
RELATED STORIES
അധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTഹരിയാനയില്‍ മോഡലിനെ കൊന്ന വിവാഹിതനായ ആണ്‍സുഹൃത്ത് പിടിയില്‍
17 Jun 2025 7:40 AM GMTപുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
17 Jun 2025 7:31 AM GMTഓപറേഷൻ സിന്ദൂർ: ട്രംപിൻ്റെ അവകാശവാദത്തിന് മോദി സർക്കാർ മറുപടി പറയണം:...
17 Jun 2025 7:13 AM GMTവയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത...
17 Jun 2025 7:01 AM GMTകണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു
17 Jun 2025 6:56 AM GMT