Sub Lead

ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കം; പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളിയുടെ പൊങ്കാല

ലക്ഷത്തിന് മേല്‍ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികള്‍ക്കും കേരളത്തില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.

ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള നീക്കം; പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളിയുടെ പൊങ്കാല
X

കോഴിക്കോട്: ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരേ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. പ്രഫുല്‍ പട്ടേല്‍ അടുത്തിടെ ചെയ്ത ഏതാനും പോസ്റ്റുകള്‍ക്ക് കീഴിലാണ് മലയാളികളുടെ കടുത്ത പ്രതിഷേധം അറിയിക്കുന്നത്.

ലക്ഷത്തിന് മേല്‍ കമന്റുകളാണ് ഒരു പോസ്റ്റിനു കീഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തോട് ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്ന ലക്ഷദ്വീപിനും അവിടുത്തെ നിവാസികള്‍ക്കും കേരളത്തില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.

ലക്ഷദ്വീപ് നിവാസികളുടെ സ്വര്യജീവിതം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പിന്‍മാറണമെന്നാണ് മലയാളികളുടെ ആവശ്യം. മലയാളത്തിലും ഇംഗ്ലീഷിലുമാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍ ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും സാമൂഹ്യജീവിതത്തെയും തകര്‍ക്കുമെന്നും നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും കമന്റുകളില്‍ ആവശ്യപ്പെടുന്നു.

ഗോബാക്ക് പട്ടേല്‍, സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, സേവ് ലക്ഷദ്വീപ് തുടങ്ങിയ ഹാഷ് ടാഗുകളുമായാണ് പ്രതിഷേധക്കമന്റുകള്‍.

അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്നും സമാധാനപരമായി ജീവിക്കുന്ന ജനതയെ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കമന്റുകളില്‍ ആരോപിക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധവും ഒരുവിധത്തിലും ന്യായീകരിക്കാനാകാത്തതുമായ നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും മനസമാധനം തകര്‍ക്കാതെ ഇറങ്ങിപ്പോകു തുടങ്ങി നിരവധി കമന്റുകളുമുണ്ട്. ഗുജറാത്ത് സ്വദേശിയായ പ്രഫുല്‍ പട്ടേലിന് മലയാളം മനസിലാകില്ലെന്നതിനാല്‍ ഗുജറാത്തി ഭാഷയിലും നിരവധി കമന്റുകള്‍ മലയാളികളുടെ വകയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

ഇതിനിടയില്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് സംഘ്പരിവാര്‍ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it