Sub Lead

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ ശുചീകരണം ഗോമൂത്ര ഫിനോയിലില്‍ മാത്രം; ഉത്തരവിരക്കി സര്‍ക്കാര്‍

മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ ശുചീകരണം ഗോമൂത്ര ഫിനോയിലില്‍ മാത്രം; ഉത്തരവിരക്കി സര്‍ക്കാര്‍
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന് ഉത്തരവിറക്കി സര്‍ക്കാര്‍. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്.

രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മയാണ് ഉത്തരവ് പുറത്തിറക്കിയത്.

ഗോക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഗോമൂത്രത്തില്‍ നിന്നുള്ള ഫിനോയില്‍ ഉപയോഗിക്കണമെന്ന തീരുമാനം നവംബറില്‍ ചേര്‍ന്ന 'പശു മന്ത്രിസഭ' എടുത്തിരുന്നു. ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ വ്യക്തമാക്കി. പാല്‍ ഉല്‍പ്പാദനം കുറഞ്ഞ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഈ പ്രവണതയില്‍ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഇനി ആരും

പാല്‍ ഉല്‍പ്പാദനം കുറഞ്ഞ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കില്ല. ഇത് സംസ്ഥാനത്തെ പശുക്കളുടെ അവസ്ഥയ്ക്ക് നല്ല മാറ്റം കൊണ്ടുവരും' മന്ത്രി പറഞ്ഞു. അതേസമയം, ഗോമൂത്ര ബോട്ട്ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിങ് പട്ടേല്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it