Sub Lead

ജോലിക്ക് പോവാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കത്രിക ഉ പയോഗിച്ചാണ് വിഭോര്‍ സാഹു എന്ന മുപ്പതുകാരന്‍ ഭാര്യയായ റിതുവിനെ(23) കൊലപ്പെടുത്തിയത്.

ജോലിക്ക് പോവാന്‍ നിര്‍ബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
X

ഭോപ്പാല്‍: ജോലിക്ക് പോവാന്‍ നിര്‍ബന്ധിച്ചതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കത്രിക ഉ പയോഗിച്ചാണ് വിഭോര്‍ സാഹു എന്ന മുപ്പതുകാരന്‍ ഭാര്യയായ റിതുവിനെ(23) കൊലപ്പെടുത്തിയത്.

ഇരുവരുടെയും മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെടുത്തതായി റാഞ്ചി പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള സഹദേവ്‌റാം സാഹു പറഞ്ഞു. തൂങ്ങി മരിച്ച നിലയിലായിരുന്നു വിഭോര്‍ സാഹു മൃതദേഹം കണ്ടെടുത്തത്.

സംഭവം നടക്കുന്ന സമയത്ത് ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വിഭോര്‍ സാഹുവിന്റെ അമ്മയും സഹോദരനും ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവീട്ടില്‍ എത്തിയപ്പോള്‍ ആണ് ഈ വിവരം പുറത്ത് അറിയുന്നത്.

ഉടന്‍ തന്നെ പോലിസില്‍ വിവരം അറിയിച്ചു. ഡ്രൈവറായിരുന്ന വിഭോര്‍ സാഹു കഴിഞ്ഞ 15 ദിവസമായി ജോലിക്ക് പോയിരുന്നില്ലെന്ന് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളെ ജോലിക്ക് പോകാനായി ഭാര്യ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും പോലിസ് റിപോര്‍ട്ട് പറയുന്നു. ഇതേ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്.

Next Story

RELATED STORIES

Share it