Sub Lead

മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ദ ടെലഗ്രാഫ്

മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും എന്നാണ് ഗുജറാത്ത വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമായ കൈകൂപ്പി നില്‍ക്കുന്ന കുത്ബുദ്ധീന്‍ അന്‍സാരിയുടെ പടം ഒന്നാം പേജില്‍ നല്‍കി ദ ടെലഗ്രാഫ് ദിനപത്രം ചോദ്യശരമെയ്തത്.

മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ദ ടെലഗ്രാഫ്
X

ന്യൂഡല്‍ഹി: ആഗസ്ത് 14 വിഭജനഭീതിയുടെ അനുസ്മരണദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിലെ കാപട്യത്തെ പൊളിച്ചടുക്കി ദ ടെലഗ്രാഫ് ദിനപത്രം. മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും എന്നാണ് ഗുജറാത്ത വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമായ കൈകൂപ്പി നില്‍ക്കുന്ന കുത്ബുദ്ധീന്‍ അന്‍സാരിയുടെ പടം ഒന്നാം പേജില്‍ നല്‍കി ദ ടെലഗ്രാഫ് ദിനപത്രം ചോദ്യശരമെയ്തത്.

റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ, ഭയന്നുവിറച്ച് അക്രമികളോട് കരുണക്കായി കേഴുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ മുഖം ഗുജറാത്ത് വംശഹത്യക്കിടെ ഭീകരതയും ആഘാതവും പ്രതീകപ്പെടുത്തുന്നതാണ്. നിലവിലെ പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഈ വംശഹത്യ അതിക്രമം അരങ്ങേറിയതെന്നും ദ ടെലഗ്രാഫ് തങ്ങളുടെ വാര്‍ത്തിയില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

പാക് സ്വാതന്ത്ര്യ ദിനമായ ആഗ്‌സത് 14നാണ് വിഭജനഭീതിയുടെ അനുസ്മരണദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. മനസ്സോടെയല്ലാത്ത വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിനു സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ആഗസ്റ്റ് 14 വിഭജനഭീതീയുടെ അനുസ്മരണ ദിനമായി ആചരിക്കും.' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

സാമൂഹിക വിഭജനങ്ങളെ അകറ്റിനിര്‍ത്താനും ഐക്യത്തിന്റെ മനോഭാവം ശക്തിപ്പെടുത്താനും ഈ ദിവസം ഓര്‍മപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ കാപട്യത്തെയാണ് ടെലഗ്രാഫ് പൊളിച്ചടുക്കിയത്.

Next Story

RELATED STORIES

Share it