Sub Lead

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; വിരമിക്കല്‍ പ്രഖ്യാപിച്ച് ധോണി

ധോണി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായിരുന്നു. 2007ല്‍ ട്വന്റി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയും ധോണിയ്ക്ക് കീഴിലാണ് ഇന്ത്യ നേടിയത്.

ഒരു വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; വിരമിക്കല്‍ പ്രഖ്യാപിച്ച് ധോണി
X

ചെന്നൈ: ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സ്വാതന്ത്ര്യദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം എക്കൗണ്ടിലൂടെയാണ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ധോണി അവസാനമിട്ടത്. 2019ല്‍ ന്യൂസിലന്റിനെതിരായ ലോകകപ്പ് മല്‍സരത്തിലാണ് ധോണി അവസാനമായി കളിച്ചത്. ഫോം നഷ്ടപ്പെട്ട ധോണിയെ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ടീമിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു താരം. ടീമിലെത്തുന്നതിനെകുറിച്ചുള്ള ചൂടുള്ള ചര്‍ച്ചയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ തുടക്കമിട്ടിരുന്നു. ഇതിനിടെയിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമംഗമാണ്. പരിശീലനത്തിനായി താരം ചെന്നൈയിലാണുള്ളത്.

ധോണി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായിരുന്നു. 2007ല്‍ ട്വന്റി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയും ധോണിയ്ക്ക് കീഴിലാണ് ഇന്ത്യ നേടിയത്. 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചിരുന്നു. 38 കാരനായ ധോണി ഇന്ത്യയ്ക്ക് വേണ്ടി 10,000 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 350 ഏകദിനങ്ങളും 98 ട്വന്റി20 മല്‍സരങ്ങളും താരം കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ധോണി നിരവധി റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it