Sub Lead

എംഎസ്‌സി തുര്‍ക്കിയെ വിഴിഞ്ഞെത്തി; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു

എംഎസ്‌സി തുര്‍ക്കിയെ വിഴിഞ്ഞെത്തി; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു
X

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കിയെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ സ്വീകരിച്ചത്. ആദ്യമായാണ് ഈ കപ്പല്‍ ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നതും ആദ്യമായാണ്. സിംഗപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. ഇന്നലെ ഉച്ചയോടെയാണു തുറമുഖത്തിന് സമീപം പുറംകടലില്‍ ഈ കപ്പല്‍ എത്തിയത്. എന്നാല്‍ ഇതിലെ കണ്ടയ്‌നറുകളുമായി വന്ന രണ്ടു ഫീഡര്‍ കപ്പലുകളെ ആദ്യം ബെര്‍ത്തിലേക്ക് എത്തിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നു കപ്പലിന്റെ ബെര്‍ത്തിങ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്രപാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്‌സി തുര്‍ക്കിയെ. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ഉയരവുമുള്ള ഈ കപ്പല്‍, ഏകദേശം 24,346 സ്റ്റാന്‍ഡേഡ് കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്.

Next Story

RELATED STORIES

Share it