Sub Lead

തദ്ദേശ തിരഞ്ഞെടുപ്പ്: നീക്കുപോക്കുണ്ടാക്കിയത് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയത്. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ തങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്. ഹമീദ് വാണിയമ്പലം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ്: നീക്കുപോക്കുണ്ടാക്കിയത് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കെപിസിസി പ്രസിഡന്റ് ഇപ്പോള്‍ അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയത്. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ തങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്. ഹമീദ് വാണിയമ്പലം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ല. സഹകരണം തദ്ദേശ തിരഞ്ഞടുപ്പില്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെ മുന്‍പിലും ഞങ്ങള്‍ നീക്കുപോക്കിന് പോയിട്ടില്ല. യുഡിഎഫ് പ്രവേശനത്തിനും ശ്രമിച്ചിട്ടില്ലെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ ആദ്യഘട്ടം മുതല്‍ എതിര്‍പ്പ് ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തിലാണ് ഈ ധാരണയുണ്ടാക്കിയതിന് പിന്നില്‍ മുല്ലപ്പള്ളിയടക്കമുള്ള നേതാക്കളാണെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it