Sub Lead

മുല്ലപെരിയാര്‍ ഡാം തുറന്നു

മുല്ലപെരിയാര്‍ ഡാം തുറന്നു
X

ഇടുക്കി: മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വെ തുറന്നു. രാവിലെ 7.30 ഓടെയാണ് സ്പില്‍വേ തുറന്നത്. 3,4 സ്പില്‍വേ ഷട്ടറുകള്‍ ആണ് 35 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക. 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്‌നാട് അറിയിച്ചു. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138.70 അടിയാണ്. മുല്ലപ്പെരിയാര്‍ തുറന്നാലും പെരിയാറില്‍ ഏകദേശം 60 സെന്റീമീറ്ററില്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരു.

വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാംപുകളിലായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളമെത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരു. പക്ഷേ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും.

മുല്ലപ്പെരിയാര്‍ ജലത്തിനൊപ്പം മഴ കൂടി ശക്തമായാല്‍ നളെ വൈകിട്ട് മുതല്‍ ഇടുക്കിയില്‍ നിന്ന് സെക്കണ്ടില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വാണ് കേന്ദ്ര ജല കമ്ിഷന്‍ അംഗീകരിച്ചത്. കേരളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാന്‍ പാടില്ലെന്നും കേരളം വാദിച്ചു.

Next Story

RELATED STORIES

Share it