Sub Lead

അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; 13 പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; 13 പേര്‍ക്ക് പരിക്കേറ്റു
X

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു വെടിവെപ്പ്. 13 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഇവരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 15 മുതല്‍ 73 വയസ് വരെ പ്രായമുള്ളവരുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സബ്‌വെ മെട്രോ സ്‌റ്റേഷനിലും വെടിവെപ്പ് നടന്നിയിരുന്നു. ഈ സംഭവത്തിലെ പ്രതിയായ ഫ്രാങ്ക് ജെയിംസ് എന്ന അറുപത്തിരണ്ടുകാരനെ ന്യൂയോര്‍ക്ക് പോലിസ് പിടികൂടിയിരുന്നു. തിരക്കേറിയ സമയത്ത് സബ്‌വേ മെട്രോസ്‌റ്റേഷനില്‍ ആള്‍ക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഫെഡറല്‍ കുറ്റം ചുമത്തിയ ഈയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാന്‍ഹട്ടനില്‍ നിന്നാണ് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വെടിയേറ്റ ഇരുപത് പേരില്‍ അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും സഞ്ചരിച്ച വാനും സ്‌റ്റേഷന് സമീപത്ത് ഉപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. വെടിവെപ്പില്‍ 10 പേര്‍ക്ക് നേരിട്ട് വെടിയേറ്റു. 13 പേര്‍ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഉയര്‍ന്ന പുക ശ്വസിച്ചാണ് ബോധരഹിതരായി വീണത്. പരിഭ്രാന്തരായി ഓടിയ ആള്‍ക്കൂട്ടത്തില്‍ തിക്കിനും തിരക്കിനുമിടയില്‍പ്പെട്ടും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചും വംശീയപ്രശ്‌നങ്ങളെക്കുറിച്ചും വീടില്ലാത്തവര്‍ക്ക് നല്‍കേണ്ട സഹായത്തെക്കുറിച്ചും ഫ്രാങ്ക് ജയിംസ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസിനെതിരെ ഭീഷണി ഉള്‍പ്പടെ ഉയര്‍ത്തി ഫ്രാങ്ക് ജയിംസ് യൂട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

Next Story

RELATED STORIES

Share it