Sub Lead

കൊലക്കേസില്‍ ഛോട്ടാ രാജന് ജീവപര്യന്തം തടവ്

കൊലക്കേസില്‍ ഛോട്ടാ രാജന് ജീവപര്യന്തം തടവ്
X

മുംബൈ: 2001ല്‍ ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാസംഘം ഛോട്ടാ രാജന്‍ എന്ന രാജേന്ദ്ര സദാശിവ് നികല്‍ജെ കുറ്റക്കാരനാണെന്ന് മുംബൈ കോടതി വിധിച്ചു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട്(എംസിഒസിഎ) പ്രകാരമുള്ള പ്രത്യേക കോടതിയാണ് രാജനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയതായി പ്രത്യേക ജഡ്ജി എഎം പാട്ടീല്‍ പറഞ്ഞു. സൗത്ത് മുംബൈയിലെ 'ഗോള്‍ഡന്‍ ക്രൗണ്‍' എന്ന ഹോട്ടലിന്റെ ഉടമയായിരുന്ന ജയാ ഷെട്ടിക്ക് നേരത്തേ ഛോട്ടാ രാജന്റെ സംഘത്തില്‍നിന്ന് ഭീഷണികളുണ്ടായിരുന്നു. തുടര്‍ന്ന് ഷെട്ടിക്ക് മുംബൈ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സുരക്ഷ പിന്‍വലിച്ച് രണ്ട് മാസത്തിനു ശേഷമാണ് കൊലപാതകം നടന്നത്. കൊള്ളയടിച്ച തുക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. 2001 മെയ് 4ന് ഹോട്ടലിന്റെ ഒന്നാം നിലയിലെ ഓഫിസിന് പുറത്താണ് വെടിയേറ്റ് മരിച്ചത്. ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ കേസാണിത്. മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.

Next Story

RELATED STORIES

Share it