Sub Lead

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന്റെ പേരില്‍ യുവാവ് തട്ടിയെടുത്തത് 1.57 കോടി രൂപ

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന്റെ പേരില്‍ യുവാവ് തട്ടിയെടുത്തത് 1.57 കോടി രൂപ
X

മുംബൈ: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന്റെ പേരില്‍ മുംബൈ മലബാര്‍ ഹില്‍ നിവാസിയായ യുവാവ് 1.57 കോടി രൂപ തട്ടിയെടുത്തതായി പരാതി. മലബാര്‍ ഹില്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപ പദ്ധതിയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ പ്രതി വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചതായി മലബാര്‍ ഹില്‍ പോലിസ് പറയുന്നു. 2021 ഒക്ടോബറില്‍ മലബാര്‍ ഹില്ലിലെ നേപിന്‍ സീ റോഡില്‍ താമസിക്കുന്ന പരാതിക്കാരന്‍ പ്രതിയുമായി ഇന്റര്‍നെറ്റ് വഴി സൗഹൃദത്തിലായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ക്രിപ്‌റ്റോ നിക്ഷേപത്തെക്കുറിച്ച് പ്രതി തനിക്ക് സന്ദേശമയയ്ക്കാന്‍ തുടങ്ങിയെന്ന് ഇയാള്‍ പറയുന്നു. 'യുഎസ്ഡി മൈനര്‍ എന്ന വെബ്‌സൈറ്റ് വഴി ഡിജിറ്റല്‍ ഇടപാട് നടത്തുന്ന ക്രിപ്‌റ്റോ കറന്‍സി സൃഷ്ടിക്കുന്നതിനുള്ള യന്ത്രസാമഗ്രികളില്‍ നിക്ഷേപിച്ച് വന്‍തുക സമ്പാദിക്കാമെന്ന് പ്രതി പരാതിക്കാരനെ അറിയിച്ചു.

ലാഭം ലഭിക്കാന്‍ മറ്റ് പല പദ്ധതികളെക്കുറിച്ചും പ്രതി ഇയാളെ അറിയിച്ചു. പരാതിക്കാരന് പദ്ധതി ഇഷ്ടപ്പെടുകയും പണം നിക്ഷേപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2021 ഒക്ടോബര്‍ മുതല്‍ പരാതിക്കാരന്‍ 2.83 ലക്ഷം ആസ്‌ത്രേലിയന്‍ ഡോളര്‍ (1.53 കോടി രൂപയ്ക്ക് തുല്യം) നിക്ഷേപിച്ചു. തന്റെ വെര്‍ച്വല്‍ വാലറ്റിലേക്ക് ലാഭം വരുന്നത് കണ്ട പരാതിക്കാരന്‍ യുവാവിന്റെ നിര്‍ദേശപ്രകാരം കൂടുതല്‍ പണം നിക്ഷേപിച്ചുകൊണ്ടിരുന്നു. ഇതില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിക്കുമ്പോഴെല്ലാം യുവാവ് നിരുല്‍സാഹപ്പെടുത്തുമായിരുന്നു.

സംശയം തോന്നിയ പരാതിക്കാരന്‍ ഈ മാസം ആദ്യം യുവാവിനോട് പണം മുഴുവന്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് പരാതിക്കാരന്‍ വെബ്‌സൈറ്റിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തി. അതോടെ പോലിസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു- ഒരു പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതനായ ഒരാള്‍ക്കെതിരേ ഐപിസി, ഐടി ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മലബാര്‍ ഹില്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മങ്കേഷ് മൊഹദ് പറഞ്ഞു. വ്യാജ വെബ്‌സൈറ്റിനെയും വഞ്ചനാപരമായ പണം കൈമാറ്റം ചെയ്യപ്പെട്ട ഗുണഭോക്താവിന്റെ ബാങ്ക് അകൗണ്ടുകളെയും കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ തേടി സേവന ദാതാവിനും ബന്ധപ്പെട്ട ബാങ്കിനും പോലിസ് കത്തെഴുതിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it