Sub Lead

മുനമ്പത്തെ വഖ്ഫ് ഭൂമി ഏറ്റെടുത്ത് താമസക്കാര്‍ക്ക് നല്‍കണമെന്ന് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ, ''വഖ്ഫ് ബോര്‍ഡിന് പകരം ഭൂമി നല്‍കിയാല്‍ മതിയാവും''

മുനമ്പത്തെ വഖ്ഫ് ഭൂമി ഏറ്റെടുത്ത് താമസക്കാര്‍ക്ക് നല്‍കണമെന്ന് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ, വഖ്ഫ് ബോര്‍ഡിന് പകരം ഭൂമി നല്‍കിയാല്‍ മതിയാവും
X

തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി കൈയ്യേറ്റ പ്രശ്‌നം പരിഹരിക്കാന്‍ വഖ്ഫ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചില ശുപാര്‍ശകള്‍ മുന്നോട്ടുവച്ചതായി റിപോര്‍ട്ട്. കൈയ്യേറ്റ ഭൂമി പൊതു ആവശ്യത്തിനെന്ന പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നിലവില്‍ ആ ഭൂമിയില്‍ താമസിക്കുന്നുണ്ടെന്ന് പറയുന്നവര്‍ക്ക് പതിച്ചുകൊടുക്കണമെന്നാണ് ശുപാര്‍ശ.

പൊതു ആവശ്യത്തിന്, ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍, സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് 1995ലെ വഖ്ഫ് നിയമത്തിലെ 51ാം വകുപ്പ് പറയുന്നുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കില്‍ പകരമായി ഉചിതമായ ഭൂമിയോ മാര്‍ക്കറ്റ് വിലയോ വഖ്ഫ് ബോര്‍ഡിന് നല്‍കിയാല്‍ മതിയാവും എന്നും മന്ത്രി വി അബ്ദുറഹ്മാന് നല്‍കിയ ശുപാര്‍ശയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊതു ആവശ്യത്തിനായി ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാരിന് കൈയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കാം. ഒരു രേഖകളില്ലാത്തവര്‍ക്ക് ഈ ഭൂമി പണം നല്‍കിയും വാങ്ങാം. മുനമ്പത്തെ ഭൂമിയുടെ നിലവിലെ അവസ്ഥ വ്യക്തമാകാന്‍ സമഗ്രമായ സര്‍വേ നടത്തണണെന്നും റിപോര്‍ട്ടിലുണ്ട്. അനൗദ്യോഗിക സ്വഭാവമുള്ള റിപോര്‍ട്ടില്‍ മന്ത്രിക്ക് നിയമപരമായ തീരുമാനമെടുക്കാന്‍ കഴിയില്ല.

Next Story

RELATED STORIES

Share it