- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: പോലിസ് കേസൊതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം

തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈഗിംകമായി പീഡിപ്പിച്ച സംഭവത്തില്‍ പോലിസ് കേസൊതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം. പാറക്കാവിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ച് ഓട്ടോ െ്രെഡവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ പാറക്കാവ് ജയന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോലിസിന്റെ ഒളിച്ചുകളി. ഇക്കഴിഞ്ഞ ആഗസ്ത് 11നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലിസില്‍ വിവരം അറിയിച്ചിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലത്രേ. പിന്നീട് കുട്ടി പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകന് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ലൈംഗികാതിക്രമം വ്യക്തമായിട്ടും ഇക്കാര്യം പോലിസ് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ക്കാന്‍ ആദ്യം പോലിസ് തയ്യാറായിരുന്നില്ലെന്നും
അധ്യാപകന് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തയ്യാറായതെന്നം ആരോപണമുണ്ട്. ചൈല്ഡ്ലൈന് അധികൃതര്‍ ഉള്‍പ്പെടെ ഇടപെട്ടതിനു ശേഷമാണ് പ്രതിക്കെതിരേ കേസെടുക്കുകയും മാധ്യമങ്ങള്‍ക്ക് വിവരം നല്കിയതെന്നതും സംശയത്തിനിടയാക്കുന്നതാണ്. എന്നാല്‍, പ്രതി രക്ഷപ്പെടാതിരിക്കാനാണ് സംഭവം പുറത്തുവിടാത്തതെന്നാണ് പോലിസ് ന്യായീകരണം. കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്തിട്ടും വിവരങ്ങള്‍ മറച്ചുവച്ചത് ദുരൂഹമാണെന്നാണ് ആക്ഷേപമുയരുന്നത്.
RELATED STORIES
നിമിഷപ്രിയയുടെ മോചനം : യമനിൽ നിർണായക ചർച്ചകൾ
14 July 2025 2:26 PM GMTതാത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
14 July 2025 2:14 PM GMTസുഹൃത്തിന്റെ മരുന്ന് കൈവശം വച്ചതിന്റെ പേരില്‍ പിടിയിലായി; നാലര...
14 July 2025 1:58 PM GMTവിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി - അപ്പീൽ ഹൈക്കോടതി തള്ളി
14 July 2025 1:40 PM GMTനാലുമാസത്തിനിടെ തെരുവുനായ കടിച്ചത് 1,31,244 പേരെ; അടിയന്തിര നടപടികള്‍...
14 July 2025 11:22 AM GMTശ്രീചിത്ര ഹോമില്‍ ആത്മഹത്യക്കു ശ്രമിച്ച് മൂന്നുകുട്ടികള്‍
14 July 2025 11:00 AM GMT