Sub Lead

വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധം (വീഡിയോ)

വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ ബംഗാളില്‍ ശക്തമായ പ്രതിഷേധം (വീഡിയോ)
X

കൊല്‍ക്കത്ത: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ പശ്ചിമ ബംഗാളില്‍ നടന്ന പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. മുര്‍ഷിദാബാദിലും ഡയമണ്ട് ഹാര്‍ബറിലുമാണ് പ്രധാനമായും സംഘര്‍ഷമുണ്ടായത്. മുര്‍ഷിദാബാദിലെ ജംഗിപ്പൂരിലെ ധുലിയാന് സമീപത്തെ ഷാജുര്‍മോറെ ക്രോസിങ് 5000ത്തോളം പേര്‍ ഉപരോധിച്ചു. ഇതോടെ രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ചു വിട്ടു. ഈ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലിസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഒരു പോലിസ് ജീപ്പും ബൈക്കും അഗ്നിക്കിരയായി. അതുവഴി വന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഖലീലുല്‍ റഹ്മാന്റെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. പിന്നീട്, എംപിയുടെ ഓഫിസിന് ആരോ തീയിട്ടു. ജംഗിപ്പൂരില്‍ പോലിസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചു. ഈ പ്രദേശങ്ങളിലെല്ലാം ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചു.


Next Story

RELATED STORIES

Share it