- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെംഗളൂരു കലാപം: ജനുവരി 22ന് ബന്ദ് ആചരിക്കാന്‍ മുസ് ലിം സംഘടനകളുടെ ആഹ്വാനം
പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ അനന്തരവന് നവീന്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനെ നിന്ദിച്ച് സന്ദേശം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ കലാപം അരങ്ങേറിയത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലിസ് സ്റ്റേഷനിലെത്തിയ പ്രദേശവാസികള്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ്ജും ആക്രമണവും നടത്തുകയായിരുന്നു. തുടര്‍ന്നു നടന്ന പോലിസ് വെടിവയ്പിലും മറ്റുമായി നാലു മുസ് ലിംകളാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ട സംഭവത്തില്‍ നിരപരാധികളായ മുസ് ലിം യുവാക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ആര് സമ്പത്ത് രാജിനെ ക്രൈംബ്രാഞ്ച്(സിസിബി) അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു മുന്‍ കോര്‍പറേറ്റര്‍ കൗണ്‍സിലര്‍ അബ്ദുര്‍ റക്കീബ് സക്കീറിനെയും കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ സമര്‍പ്പിച്ച 850 പേജുള്ള പ്രാഥമിക കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് മുന്‍ മേയര്‍ ആര് സമ്പത്ത് രാജിനെ പ്രതിചേര്‍ത്തിരുന്നു. ഇതിനുപുറമെ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപി ഐ) നേതാവ് മുസമ്മില്‍ പാഷ ഉള്‍പ്പെടെ 421 പേരെയും അന്യായമായി അറസ്റ്റ് ചെയ്തിരുന്നു. മുസമ്മില്‍ പാഷ സംഭവസ്ഥലത്തെത്തി സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുന്നതോടെയാണ് പോലിസിന്റേത് കള്ളക്കേസാണെന്നു ബോധ്യപ്പെട്ടത്. എന്നാല്‍, തുടര്‍ന്നു പോലിസ് മുസ് ലിം പ്രദേശങ്ങളിലെത്തി യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. പിന്നീട് കേസന്വേഷിച്ച എന്‍ഐഎ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത നിരപരാധികളെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സപ്തംബറില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി സര്‍ക്കാര്‍ ശത്രുതാപരമായ നിലപാട് തുടരുകയാണ്.
അതേസമയം, സമാധാനപരമായുള്ള ബന്ദ് ആഹ്വാനത്തിനെതിരേ ബിജെപി രംഗത്തെത്തി. കുറ്റവാളികളോട് അനുഭാവം പ്രകടിപ്പിക്കുന്ന ബന്ദാണിതെന്നും കലാപകാരികള്‍ക്കും അനുഭാവികള്ക്കുമെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി എംപി ശോഭാ കരന്ദ്ലജെ ആവശ്യപ്പെട്ടു. വര്‍ഗീയ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞത്.
Muslim groups call for peaceful bandh on Jan 22 over Bengaluru riots
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT