Sub Lead

കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗിന് വലിയ പങ്ക്: കാന്തപുരം വിഭാഗം മുഖപത്രം

കാഞ്ഞങ്ങാട്ട് കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്ദുര്‍റഹ്മാന്‍ ഔഫിനെ ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് കാന്തപുരം വിഭാഗം മുഖപത്രവും ലീഗിനെതിരേ ആഞ്ഞടിച്ചത്.

കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗിന് വലിയ പങ്ക്: കാന്തപുരം വിഭാഗം മുഖപത്രം
X

കോഴിക്കോട്: കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗിന് വലിയ പങ്കുണ്ടെന്ന് കാന്തപുരം വിഭാഗം മുഖപത്രം. കാഞ്ഞങ്ങാട്ട് കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്ദുര്‍റഹ്മാന്‍ ഔഫിനെ ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് കാന്തപുരം വിഭാഗം മുഖപത്രവും ലീഗിനെതിരേ ആഞ്ഞടിച്ചത്. ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് അഡ്രസ് ഉണ്ടാക്കി കൊടുക്കുന്നത് ലീഗ് ആണെന്നും പത്രത്തിന്റെ മുഖപ്രസംഗം ആരോപിക്കുന്നു.

അക്രമ രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒട്ടും ഭൂഷണമല്ല. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനവും നന്മയും ലാക്കാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. ആത്മീയ വ്യക്തിത്വങ്ങളാണ് അതിന്റെ നേതൃനിരയില്‍. എന്നാല്‍ ജനസേവനത്തിനും സമുദായോന്നമന പ്രവര്‍ത്തനങ്ങള്‍ക്കും പകരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും പാര്‍ട്ടി അണികളില്‍ കണ്ടുവരുന്നത്.-പത്രം കുറ്റപ്പെടുത്തി.

രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും ജനാധിപത്യ ശൈലിയില്‍ മറുപടി നല്‍കുന്നതിനു പകരം അവരെ ഇല്ലായ്മ ചെയ്യുന്ന പ്രാകൃത സ്വഭാവമാണ് ലീഗ് പലപ്പോഴും പുറത്തെടുക്കുന്നത്. എതിരാളികളെ അക്രമിക്കാന്‍ ബോംബ് നിര്‍മാണം വരെ നടത്തി വരുന്നു അവര്‍. 2013 ഒക്‌ടോബറില്‍ കണ്ണൂര്‍ പാനൂരിലെ പാറാട് മുസ്‌ലിം ലീഗ് ഓഫീസിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനമെന്നും കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിര്‍മാണമെന്നുമാണ് ഇതുസംബന്ധിച്ച് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. നിരവധി പള്ളികളും സുന്നി മദ്‌റസകളും ഇതര പാര്‍ട്ടി ഓഫിസുകളും ഇവരുടെ ആക്രമണത്തിനിരയായിട്ടുണ്ട്.

കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് വലിയ പങ്കുണ്ട്. ഇസ്‌ലാമിന്റെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അഡ്രസ്സുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ലീഗാണ്. മുസ്‌ലിം ലീഗ് നേതൃത്വം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പ്രദേശങ്ങളില്‍ വെല്‍ഫെയറുമായി സഖ്യമുണ്ടാക്കി.

ജനാധിപത്യ വ്യവസ്ഥിതിയില്‍ യാതൊരു വിശ്വാസവുമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്ക് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖംമൂടിയണിയാന്‍ അവസരമൊരുക്കി എന്നതില്‍ കവിഞ്ഞ് ലീഗിനോ യു ഡി എഫിനോ ഈ ബന്ധം ഒരു ഗുണവും ചെയ്തില്ലെന്നും പത്രം മുഖപ്രസംഗത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it