Sub Lead

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്തു നല്‍കി മുസ്‌ലിം ലീഗ്

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്തു നല്‍കി മുസ്‌ലിം ലീഗ്
X

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പട്ട് 5 മുസ്‌ലിം ലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് കത്തുനല്‍കി. ആര്‍ട്ടിക്കിള്‍ 26 (മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

വഖഫ് ബോര്‍ഡുകളിലെ അമുസ്‌ലിം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ മുസ്‌ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, വി.കെ. ഹാരിസ് ബീരാന്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it