Sub Lead

ബിഹാറില്‍ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം; മരത്തില്‍ ബന്ധിച്ച് ആക്രമിച്ചത് മണിക്കൂറുകളോളം,പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ ഇരയുടെ വസതി സന്ദര്‍ശിച്ചു

സനഹാപൂര്‍ സ്വദേശിയായ മുഹമ്മദ് തൗഫീഖിനാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഈ മാസം ഒമ്പതിനാണ് ഒരുസംഘം തൗഫീഖിനെ മരത്തില്‍ ബന്ധിച്ച് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്

ബിഹാറില്‍ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം; മരത്തില്‍ ബന്ധിച്ച് ആക്രമിച്ചത് മണിക്കൂറുകളോളം,പോപുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ ഇരയുടെ വസതി സന്ദര്‍ശിച്ചു
X

പട്‌ന: പണം മോഷ്ടിച്ചെന്നാരോപിച്ച് ബിഹാറില്‍ മുസ്‌ലിം യുവാവിനെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സനഹാപൂര്‍ സ്വദേശിയായ മുഹമ്മദ് തൗഫീഖിനാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഈ മാസം ഒമ്പതിനാണ് ഒരുസംഘം തൗഫീഖിനെ മരത്തില്‍ ബന്ധിച്ച് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ബിഹാറില്‍ ദര്‍ഭംഗ ജില്ല സിംഘ്‌വാര താലൂക്കിലെ റജോ ഗ്രാമത്തില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്.

വിവരമറിഞ്ഞെത്തിയ പോലിസ് ചികില്‍സ നല്‍കാതെ തൗഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, തൗഫീഖിനെ മര്‍ദ്ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. പണം മോഷ്ടിച്ചെന്ന ആരോപണം വ്യാജമാണെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ സിന്‍വാഡ പോലിസ് ഉടന്‍തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിരപരാധിയായ മുഹമ്മദ് തൗഫിക്കിനെ നിരുപാധികം വിട്ടയക്കണമെന്നും തൗഫീഖിന്റെ വസതി സന്ദര്‍ശിച്ച എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടു.

പോപുലര്‍ഫ്രണ്ട് ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് മെഹബൂബ് ആലം, സംസ്ഥാന ലീഗല്‍ ഇന്‍ചാര്‍ജ് അഡ്വ. നൂറുദ്ദീന്‍ ജംഗി, മുഹമ്മദ് അയാസ് അഫാക്ക്, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇസ്തയാക്ക്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആദിബുദ്ധീന്‍ മുഹമ്മദ്, തൗസീഫ് ഹുസൈനി എന്നിവരടങ്ങിയ സംഘമാണ് തൗഫീഖിന്റെ വസതി സന്ദര്‍ശിച്ചത്. കുടുംബത്തെ ആശ്വസിപ്പിച്ച സംഘം നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it