- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷണം ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം; യുപിയില്‍ മുസ് ലിം യുവാവ് കൊല്ലപ്പെട്ടു

ബറേയ്‌ലി: മോഷണം ആരോപിച്ച് മരത്തില്‍ കെട്ടിയിട്ട് ആള്‍ക്കുട്ട മര്‍ദ്ദനത്തിനിരയായ മുസ് ലിം യുവാവ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ അന്‍ല ഗ്രാമത്തിലെ 32 കാരനായ ബാസിത് ഖാന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിച്ചത്. തുടര്‍ന്ന് പോലിസിലേല്‍പ്പിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാതെ ഓട്ടോയില്‍ കയറ്റി വിട്ടു. വെള്ളിയാഴ്ച വൈകീട്ട് ബറേയ്‌ലിയിലെ ആശുപത്രിയില്‍ വച്ചാണ് ബാസിക് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ആള്‍ക്കൂട്ടം അവനെ അടുത്തുള്ള ഒരു മരത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചെന്നും ചിലര്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ബാസിത്തിന്റെ ബന്ധു പറഞ്ഞു.
ക്രൂരമായി ആക്രമിച്ച ശേഷം ബാസിത്തിനെ പോലിസിന് കൈമാറി. അവര്‍ ആശുപത്രിയിലെത്തിക്കുന്നതിനുപകരം ഒരു റിക്ഷയില്‍ വീട്ടിലേക്ക് ഇറക്കിവിട്ടതായും അദ്ദേഹം ആരോപിച്ചു. മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ബാസിത്തിനെ മരത്തില്‍ കെട്ടിയിട്ടതും മര്‍ദ്ദിക്കുന്നതും കാണുന്നുന്നുണ്ട. ഞങ്ങള്‍ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണപ്പെട്ടതായി ബാസിത്തിന്റെ മാതാവ് പറഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148, 302 വകുപ്പുകള്‍ പ്രകാരം ബറേയ്‌ലി പോലിസ് കേസെടുത്തിട്ടുണ്ട്.
Muslim Youth tied to tree and beaten to death by mob in UP
RELATED STORIES
''പെഹല്ഗാമില് നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം...
13 May 2025 1:04 PM GMTഐപിഎല്; ബെംഗളൂരുവിനും ഡല്ഹിക്കും തിരിച്ചടി; നാട്ടിലേക്കു പോയ ഓസിസ്...
13 May 2025 1:00 PM GMTആന്ഡമാന് കടലില് കാലവര്ഷമെത്തി; കേരളത്തില് ജാഗ്രത; ശക്തമായ മഴക്ക്...
13 May 2025 12:51 PM GMTജൂനിയര് അഭിഭാഷകയെ മര്ദിച്ച സീനിയര് അഭിഭാഷകനെ സസ്പെന്ഡ് ചെയ്ത്...
13 May 2025 12:34 PM GMTപള്ളിയില് നിന്നും ഖുര്ആനുകള് മോഷണം പോയി; വയലില് കത്തിച്ച നിലയില്
13 May 2025 12:32 PM GMTകാര്ലോ ആഞ്ചലോട്ടി ബ്രസീല് ഫുട്ബോള് ടീം പരിശീലകന്; മുന്നിലുള്ള...
13 May 2025 12:25 PM GMT