- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതികാര ഭയം: ടെക് ലോകത്തെ മുസ്‌ലിംകള്‍ അഭിപ്രായം പറയാന്‍ മടിക്കുന്നുവെന്ന് ഓപണ്‍ എഐ സിഇഒ
വാഷിങ്ടണ്‍: പ്രതികാര ഭയം കാരണം ടെക് ലോകത്തെ മുസ്‌ലിംകള്‍ അഭിപ്രായം പറയാന്‍ മടിക്കുകയാണെന്ന് ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സംബന്ധിച്ച അഭിപ്രായങ്ങളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. ടെക് വ്യവസായത്തിലെ മുസ് ലിം, അറബ് സമൂഹങ്ങള്‍ പ്രത്യേകിച്ച് ഫലസ്തീനികള്‍ അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അസ്വസ്ഥരാണ്. പലപ്പോഴും പ്രതികാരത്തെ ഭയന്നും കരിയര്‍ സാധ്യതകള്‍ തടയുമെന്നതുമാണ് കാരണമെന്നും സാം ആള്‍ട്ട്മാന്‍ എക്‌സില്‍ കുറിച്ചു. ഞാന്‍ സംസാരിച്ച ടെക് കമ്മ്യൂണിറ്റിയിലെ മുസ് ലി, അറബ്(പ്രത്യേകിച്ച് പലസ്തീന്‍) സഹപ്രവര്‍ത്തകര്‍ക്ക് അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അസ്വസ്ഥതരാണ്. ഇത്തരം സമൂഹത്തോട് സഹാനുഭൂതിയോടെ പെരുമാറാന്‍ സാങ്കേതിക ലോകത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജൂത സമൂഹത്തിന്റെ അനുഭവങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും സാം ആള്‍ട്ട്മാന്‍ കൃത്യമായ മറുപടി നല്‍കുന്നുണ്ട്. ഞാനൊരു ജൂതനാണ്. യഹൂദവിരുദ്ധത ലോകത്തിലെ പ്രധാനപ്പെട്ടതും വളര്‍ന്നുവരുന്നതുമായ ഒരു പ്രശ്‌നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ വ്യവസായത്തിലെ ധാരാളം ആളുകള്‍ എനിക്കുവേണ്ടി നിലകൊള്ളുന്നത് ഞാന്‍ കാണുന്നു. അതിനെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു. പക്ഷേ, മുസ് ലിംകള്‍ക്ക് ഇത്തരം പിന്തുണ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
muslim and arab (especially palestinian) colleagues in the tech community i've spoken with feel uncomfortable speaking about their recent experiences, often out of fear of retaliation and damaged career prospects.
our industry should be united in our support of these colleagues;…
— Sam Altman (@sama) January 5, 2024
ഒക്‌ടോബര്‍ ഏഴിനു ശേഷം യുഎസിലും മറ്റിടങ്ങളിലും യഹൂദവിരുദ്ധതയും ഇസ്‌ലാമോഫോബിയയും കുത്തനെ ഉയര്‍ന്നതായി പൗരാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ റിപോര്‍ട്ട് പ്രകാരം യുദ്ധം ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍, ഇസ്‌ലാമോഫോബിയയും ഫലസ്തീനികള്‍ക്കും അറബികള്‍ക്കുമെതിരായ അധിേേക്ഷപം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അമേരിക്കയില്‍ 172 ശതമാനം ഉയര്‍ന്നു. യുഎസിലെ യഹൂദവിരുദ്ധ സംഭവങ്ങള്‍ 337 ശതമാനം വര്‍ധിച്ചതായി ആന്റി ഡിഫമേഷന്‍ ലീഗ് ഡിസംബറില്‍ അറിയിച്ചു.
RELATED STORIES
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMT