- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് ഡിപിഐ ആജന്മ ശത്രു എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തി: മൂവാറ്റുപുഴ അഷ്റഫ് മൗലവി
ആര്‍എസ്എസ് കാലങ്ങളായി സൃഷ്ടിച്ച് വിട്ട പദപ്രയോഗങ്ങള്‍ എടുത്ത് ഉപയോഗിക്കുന്ന ശീലം മാറ്റാന്‍ എങ്കിലും ലീഗ് നേതാക്കള്‍ തയ്യാറാവണം.
മലപ്പുറം: എസ്ഡിപിഐ ലീഗിന്റെ ആജന്മ ശത്രുവാണെന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മലപ്പുറം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം ഫാഷിസവും അവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവുമാണ്. അതിന്റെ ഭീതിയിലും ആശങ്കയിലുമാണ് രാജ്യം മുഴുവന്‍ അദ്ദേഹം പറഞ്ഞു. മുസ്ലിം ന്യൂനപക്ഷ ജനവിഭാഗം ഇന്ത്യയില്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഇസ്ലാമിനെയും അതിന്റെ ചിഹ്നങ്ങളെയും നിരോധിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ പോലും പരസ്യമായി പറയുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ അവസാന ഘട്ട തെയ്യാറെടുപ്പിലാണ് ബിജെപി സര്‍ക്കാര്‍. ഭരണകൂടത്തിന്റെ ഒത്താശയോടെ മുസ്ലിം ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ഡല്‍ഹിയില്‍ പോലും അവര്‍ പൊളിച്ച് തീര്‍ക്കുകയാണ്. മുസ് ലിം വംശഹത്യയുടെ അവസാന ഘട്ടത്തിലാണ് രാജ്യമെന്നും ബോധ്യപ്പെട്ടിരുന്നു. ജാതി മത ഭേതമന്യേ ഭൂരിപക്ഷ മനുഷ്യരും വലിയ ഭീതിയിലും ഭയത്തിലുമാണ് കഴിഞ്ഞു കൂടുന്നത്. അത്തരം ഒരു ഘട്ടത്തിലാണ് ലീഗ് നേതാവ് സംഘപരിവാറിന്റെ ആക്ഷേപങ്ങളും ആരോപണങ്ങളും ആവര്‍ത്തിക്കുന്നത്. ഫഷിസ്റ്റുകളാണ് മുഖ്യ ശത്രുവെന്ന് പറയാന്‍ ത്രാണിയില്ലാത്ത നേതാക്കളാണ് അനവസരത്തില്‍ എസ് ഡി പി ഐക്കെതിരെ തിരിയുന്നത്. രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയില്‍ നിഴലിക്കുന്നത്. ആര്‍എസ്എസ് കാലങ്ങളായി സൃഷ്ടിച്ച് വിട്ട പദപ്രയോഗങ്ങള്‍ എടുത്ത് ഉപയോഗിക്കുന്ന ശീലം മാറ്റാന്‍ എങ്കിലും ലീഗ് നേതാക്കള്‍ തയ്യാറാവണം. ന്യൂനപക്ഷ വര്‍ഗീയത അപകടമാണെന്നാണ് കുഞ്ഞാലികുട്ടി പറയുന്നത് മുസ്ലിം ലീഗിനെതിരെ കാലങ്ങളായി ഇടത് വലത് സംഘ്പരിവാര്‍ പക്ഷങ്ങള്‍ ഉന്നയിക്കുന്ന ഗുരുതരമായ ആക്ഷേപമാണ് ഇത്. അത് ശരിയായിരുന്നു എന്നാണോ ലീഗ് നേതാവ് പരോക്ഷമായി സമ്മതിക്കുന്നത്. എന്ത് പഠനത്തിന്റെയും രാഷ്ട്രീയ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ലീഗും കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐക്കെതിരെ തിരിയുന്നതെന്ന് വ്യക്തമാക്കണം. തെളിവുകളില്ലാതെ നിരുത്തരവാദപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ മാന്യതയല്ല. ആര് എസ് എസിന് സൗകര്യമൊരുക്കുന്ന നിലപാടുകള്‍ ലീഗ് തിരുത്തണം. എസ് ഡി പി ഐക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കുഞ്ഞാലികുട്ടി അത് തിരുത്താനും പിന്‍വലിക്കാനും തയ്യാറാവണം മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്റഫ്, സെക്രട്ടറി മുര്‍ഷിദ് ഷമീം എന്നിവരും പങ്കെടുത്തു.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT