Sub Lead

സ്വാതന്ത്ര്യസമരവുമായി സവര്‍ക്കര്‍ക്ക് യാതൊരു ബന്ധവുമില്ല: എം വി ഗോവിന്ദന്‍

സ്വാതന്ത്ര്യസമരവുമായി സവര്‍ക്കര്‍ക്ക് യാതൊരു ബന്ധവുമില്ല: എം വി ഗോവിന്ദന്‍
X

തിരുവന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറിലെ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വാതന്ത്ര്യസമരവുമായി സവര്‍ക്കര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ആറ് തവണ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത വ്യക്തിയാണ് സവര്‍ക്കര്‍. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും പറയില്ല എന്ന് രേഖാമൂലം ഉറപ്പുനല്‍കി ജയിലില്‍ നിന്ന് പുറത്ത് വന്നയാളാണ് സവര്‍ക്കറെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സവര്‍ക്കര്‍ ആരായിരുന്നു എന്നറിയാന്‍ ഗവര്‍ണര്‍ ചരിത്രം പഠിക്കണമെന്ന് എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി പി സാനു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ ബാനര്‍ മുന്‍ ഗവര്‍ണറുടെ സമയത്ത് സ്ഥാപിച്ചതാണെന്നും വി പി സാനു പറഞ്ഞു.

Next Story

RELATED STORIES

Share it