Sub Lead

മയക്കുമരുന്ന് ഉല്‍പ്പാദനം: അഫ്ഗാനില്‍ 95% ഇടിവ്; മുന്നില്‍ മ്യാന്‍മര്‍

മയക്കുമരുന്ന് ഉല്‍പ്പാദനം: അഫ്ഗാനില്‍ 95% ഇടിവ്; മുന്നില്‍ മ്യാന്‍മര്‍
X

ന്യൂയോര്‍ക്ക്: താലിബാന്‍ ഭരണത്തില്‍ അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന്(പോപ്പി കൃഷി) ഉല്‍പ്പാദനം സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെടുന്നതായി കണക്കുകള്‍. താലിബാന്‍ മയക്കുമരുന്ന് നിരോധിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പോപ്പി കൃഷിയില്‍ 95% ഇടിവുണ്ടായതായി യുഎന്‍ റിപോര്‍ട്ട് ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷം 330 ടണ്‍ കറുപ്പ് മാത്രമാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2023ല്‍ മ്യാന്‍മറാണ് പോപ്പി കൃഷിയില്‍ മുന്നിലുള്ളത്. ആകെ പോപ്പി കൃഷിയുടെ വിസ്തൃതി 47,000 ഹെക്ടറായി മാറി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 36% വര്‍ധിപ്പിച്ച് 1,080 ടണ്‍ കറുപ്പ് ഹെറോയിന്‍ എന്ന മാരക മയക്കുമരുന്നാണ് മ്യാന്‍മര്‍ ഉല്‍പ്പാദിപ്പിച്ചത്. 2021ല്‍ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം മ്യാന്‍മറിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയെ നേരിടുകയും അസ്ഥിരമാവുകയും ചെയ്തതായി യുഎന്‍ ഡ്രഗ്‌സ് ആന്റ് ക്രൈം ഓഫിസിന്റെ (യുഎന്‍ഒഡിസി) റിപോര്‍ട്ട് പറയുന്നു. നിയമാനുസൃതമായ സാമ്പത്തിക അവസരങ്ങളുടെ പരിമിതമായ ലഭ്യത, വിപണികളിലേക്കും സംസ്ഥാന അടിസ്ഥാന സൗകര്യങ്ങളിലേക്കും ഉള്ള പരിമിതമായ പ്രവേശനം, പണപ്പെരുപ്പവും പണത്തിന്റെ മൂല്യത്തകര്‍ച്ചയും മൂലമുണ്ടാകുന്ന മോശം സാമ്പത്തിക കാലാവസ്ഥ എന്നിവ കറുപ്പിനെയും മറ്റ് അനധികൃത മയക്കുമരുന്നുകളെയും ആകര്‍ഷകമായ ബദലായോ ഉപജീവനമാര്‍ഗ്ഗമായോ ഉപയോഗിക്കുകയാണ്. മ്യാന്‍മറില്‍, 2022 അവസാനത്തോടെ കൂടുതല്‍ പോപ്പി കൃഷി ചെയ്യാനുള്ള കര്‍ഷകരുടെ തീരുമാനങ്ങളില്‍ ഇത് ഒരു പ്രധാന പങ്ക് വഹിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. പുതിയതും ഉണങ്ങിയതുമായ കറുപ്പിന്റെ വിളവെടുപ്പ് സമയത്തെ ശരാശരി വില കിലോയ്ക്ക് 317 മുതല്‍ 356 ഡോളര്‍ വരെ ഉയര്‍ന്നു. കറുപ്പിന്റെയും ഹെറോയിന്‍ ഉല്‍പാദനത്തിന്റെയും പ്രധാന ഉറവിടമായ മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ലാവോസ് എന്നിവയുടെ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശം ഗോള്‍ഡന്‍ ട്രയാംഗിള്‍ എന്നാണ് വിളിക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it