- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശരീരവേദനയ്ക്ക് ഡോക്ടറായ ഭര്‍ത്താവ് മരുന്ന് കുത്തിവെച്ചു; യുവതി മരിച്ചു, ദുരൂഹത
മധുരയിലാണ് സംഭവം. പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡോക്ടറായ ഭര്‍ത്താവ് ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ അടുത്തിടെ വിവാഹിതയായ യുവതി മരിച്ചു. യുവതിയുടെ അച്ഛന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥിക അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
മധുരയിലാണ് സംഭവം. പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ട യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മധുര മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ വിഭാഗത്തില്‍ പിജി വിദ്യാര്‍ഥിനിയാണ് ഹരി ഹരിനി. കഴിഞ്ഞവര്‍ഷം നവംബറില്‍ ഡോക്ടറായ അശോക് വിഗ്‌നേഷുമായാണ് ഹരി ഹരിനിയുടെ വിവാഹം നടന്നത്. ഹരി ഹരിനി പഠിക്കുന്ന മെഡിക്കല്‍ കോളജിലെ തന്നെ പിജി വിദ്യാര്‍ഥിയാണ് അശോക് വിഗ്‌നേഷ്.
മാര്‍ച്ച് അഞ്ചിന് പനിയും ശരീരവേദനയും അനുഭവപ്പെടുന്നു എന്ന് യുവതി പരാതിപ്പെട്ടു. വിഗ്‌നേഷ് വീട്ടില്‍ യുവതിയെ ചികിത്സിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചു. ഉടന്‍ തന്നെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച് ബോധം നഷ്ടപ്പെട്ട യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ശനിയാഴ്ചയാണ് യുവതി മരിച്ചതെന്ന്് പോലിസ് പറയുന്നു.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT