Sub Lead

അന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി നദ്ദ

അന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി നദ്ദ
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് സഹായത്തോടെ നിലനിന്ന സാഹചര്യത്തില്‍നിന്ന് ബിജെപി വളര്‍ന്നെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ആര്‍എസ്എസിന്റെ സഹായം ആവശ്യമായിരുന്ന കാലത്തില്‍നിന്ന് പാര്‍ട്ടി വളര്‍ന്നു. ഇപ്പോള്‍ സ്വയം പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നദ്ദയുടെ വിശദീകരണം. നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ ആര്‍എസ്എസില്‍നിന്ന് അകലുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നദ്ദയുടെ പ്രതികരണം. അക്കാലത്ത് ഞങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. ആര്‍എസ്എസിനെ ആവശ്യമായിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്നു. ഇന്ന് ഞങ്ങള്‍ക്ക് ശേഷിയുണ്ട്. ബിജെപി സ്വന്തമായാണ് പ്രവര്‍ത്തിക്കുന്നത്. അതാണ് ഇപ്പോഴുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സാംസ്‌കാരിക, സാമൂഹിക സംഘടനയും ബിജെപി രാഷ്ട്രീയ സംഘടനയുമാണ്. ആര്‍എസ്എസ് ഒരു പ്രത്യയശാസ്ത്ര സംഘടനയാണ്. ഞങ്ങള്‍ ഞങ്ങളുടെ കാര്യങ്ങള്‍ സ്വന്തം രീതിയില്‍ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.

മഥുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ബിജെപിക്കില്ല. ബിജെപിക്ക് അങ്ങനെയൊരു ആശയമോ പദ്ധതിയോ ആഗ്രഹമോ ചര്‍ച്ചകളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത്, ബിജെപി-ആര്‍എസ്എസ് നയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസ് അനുകൂലികളില്‍ ചിലര്‍ വിമര്‍ശിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it