Big stories

എം നാഗേശ്വര റാവുവിനെ സിബിഐയില്‍നിന്നു മാറ്റി; ഫയര്‍ സര്‍വ്വീസ് ഡയറക്ടറായി നിയമനം

നിയമനകാര്യ കാബിനറ്റ് സമിതിയുടെ ഉത്തരവു പ്രകാരം സിബിഐ അഡീഷനല്‍ ഡയറക്ടര്‍ എം നാഗേശ്വര റാവുവിനെ ഫയര്‍ സര്‍വിസ് സിവില്‍ ഡിഫന്‍സ് ഹോംഗാര്‍ഡ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയും അദ്ദേഹത്തിന്റെ 'അഡീഷനല്‍ ഡയറക്ടര്‍' പദവി താല്‍ക്കാലികമായി തരംതാഴ്ത്തുകയും ചെയ്യുന്നുവെന്നാണ് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്.

എം നാഗേശ്വര റാവുവിനെ സിബിഐയില്‍നിന്നു മാറ്റി; ഫയര്‍ സര്‍വ്വീസ് ഡയറക്ടറായി നിയമനം
X

ന്യൂഡല്‍ഹി: സിബിഐ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത അഴിച്ചുപണി. സിബിഐ അഡീഷണല്‍ ഡയറക്ടര്‍ എം നാഗേശ്വര റാവുവിനെ തല്‍സ്ഥാനത്തുനിന്നും നീക്കി. സിബിഐയിലെ റാവുവിന്റെ കാലാവധി വെട്ടിചുരുക്കുകയും അദ്ദേഹത്തെ ഫയര്‍ സര്‍വിസ് സിവില്‍ ഡിഫന്‍സ് ഹോംഗാര്‍ഡ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയും ചെയ്തു.

നിയമനകാര്യ കാബിനറ്റ് സമിതിയുടെ ഉത്തരവു പ്രകാരം സിബിഐ അഡീഷനല്‍ ഡയറക്ടര്‍ എം നാഗേശ്വര റാവുവിനെ ഫയര്‍ സര്‍വിസ് സിവില്‍ ഡിഫന്‍സ് ഹോംഗാര്‍ഡ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയും അദ്ദേഹത്തിന്റെ 'അഡീഷനല്‍ ഡയറക്ടര്‍' പദവി താല്‍ക്കാലികമായി തരംതാഴ്ത്തുകയും ചെയ്യുന്നുവെന്നാണ് ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്.

നേരത്തെ സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കിയ സമയത്ത് ചുമതല ഏല്‍പ്പിച്ചിരുന്നത് റാവുവിനെയായിരുന്നു. ഫെബ്രുവരിയില്‍ പുതിയ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ല സ്ഥാനമേറ്റെടുക്കുവോളും റാവുവിനായിരുന്നു പൂര്‍ണ ചുമതല. മോദി സര്‍ക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് എം നാഗേശ്വര റാവു. ഒഡീഷ കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നാഗേശ്വര റാവു. രണ്ടു തവണ സിബിഐ ഇടക്കാല ഡയറക്ടറായിട്ടുണ്ട്.

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയും ഉപമേധാവി രാകേഷ് അസ്താനയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളെതുടര്‍ന്ന് ഇരുവരെയും സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്നു നീക്കുകയും പകരം നാഗേശ്വര റാവുവിന് ഇടക്കാല ചുമതല ഏല്‍പ്പിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it