Sub Lead

നാഗ്പൂര്‍ സംഘര്‍ഷം: ഹമീദ് എഞ്ചിനീയര്‍ക്ക് ജാമ്യം

നാഗ്പൂര്‍ സംഘര്‍ഷം: ഹമീദ് എഞ്ചിനീയര്‍ക്ക് ജാമ്യം
X

നാഗ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് പ്രതിചേര്‍ത്ത മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകന്‍ ഹമീദ് എഞ്ചിനീയര്‍ക്ക് ജാമ്യം. മാര്‍ച്ച് 19നുണ്ടായ സംഘര്‍ഷത്തില്‍ ഹമീദിന് പങ്കുണ്ടെന്ന് സൈബര്‍ പോലിസ് ആരോപിച്ചിരുന്നു. വ്യാജ തെളിവുണ്ടാക്കല്‍, വ്യാജ തെളിവ് ഉപയോഗിക്കല്‍, സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കല്‍, ഇന്റര്‍നെറ്റിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.

സംഘര്‍ഷത്തിന്റെ തലേദിവസം തന്നെ ഹമീദ് സോഷ്യല്‍ മീഡിയയില്‍ ഖബറിനെ കുറിച്ച് പോസ്റ്റ് ഇട്ടിരുന്നുവെന്നും ഇത് തെളിവാണെന്നും പോലിസ് ആരോപിച്ചു. ഔറംഗസീബിന്റെ ഖബറിനെ കുറിച്ച് താന്‍ ഇട്ട പോസ്റ്റ് അക്രമം നടത്താനുള്ളതല്ലെന്ന് ഹമീദ് കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എന്‍ ബി ഓജ ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it