- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ കോണ്‍ഗ്രസ് തകര്‍ത്തു (വീഡിയോ)

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍. ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് ഗാന്ധി ഘാതകന്റെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന പ്രവര്‍ത്തകര്‍ പൂജയര്‍പ്പിച്ചത്. ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ 72 ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഹിന്ദുസേന പ്രവര്‍ത്തകന്‍ ഗുജറാത്തിലെ ജാംനഗറില്‍ പ്രതിമ സ്ഥാപിച്ചത്.
#Gujarat. A day after a group of leaders from Hindu Sena installed a bust of Nathuram Godse at a temple in Jamnagar, city Congress chief Digubha Jadeja demolished it saying how could statue of an "anti-national", who killed Mahatma Gandhi, be erected in the country @DeccanHerald pic.twitter.com/W4eMWjwGfe
— satish jha. (@satishjha) November 16, 2021
വിവരം അറിഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പാറക്കല്ല് െകാണ്ട് പ്രതിമയുടെ മുഖം ഇടിച്ച് തകര്‍ത്ത് താഴെയിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും നേതൃത്വത്തിലാണ് പ്രതിമ തല്ലിത്തകര്‍ത്തത്. കാവി പുതപ്പിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ച് ആദരിച്ചത്. 'നാഥുറാം അമര്‍ രഹേ' എന്ന മുദ്രാവാക്യവും മുഴക്കിയാണ് ഹനുമാന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് പ്രതിമ സ്ഥാപിച്ചത്. മറ്റ് ഇടങ്ങളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. പ്രതിമ സ്ഥാപിച്ച വിവരം അറിഞ്ഞ കോണ്‍ഗ്രസുകാര്‍ പാഞ്ഞെത്തി പ്രതിമ തല്ലിത്തകര്‍ത്തു. പ്രതിമ നീക്കം ചെയ്തു.
മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് ഗോഡ്‌സെയുടെ പ്രതിമ നിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഗോഡ്‌സെ പൂജ നടത്തിയിരുന്നു. കേരളത്തില്‍ പാലക്കാട് ജില്ലയിലും ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ ഗോഡ്‌സേ പൂജ നടന്നു.
RELATED STORIES
മുഹര്റം ആഘോഷത്തില് ഫലസ്തീന് പതാക വീശിയതിന് കേസ് (വീഡിയോ)
4 July 2025 5:07 AM GMTകന്വാര് യാത്ര; ക്യൂആര് കോഡ് സ്കാന് ചെയ്ത് മതം പരിശോധിച്ച്...
4 July 2025 4:39 AM GMT''ഗസയില് യാസറിന്റെ സംഘം പരാജയപ്പെട്ടു'': പുതിയ സംഘങ്ങള്ക്ക്...
4 July 2025 4:26 AM GMTസംഭല് മസ്ജിദില് നമസ്കാരം വിലക്കണമെന്ന് ഹരജി; ജൂലൈ 21ന് വാദം...
4 July 2025 3:52 AM GMTപ്രധാനമന്ത്രിയുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടച്ചില്ലെന്ന്
4 July 2025 2:58 AM GMT39 വര്ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMT