Sub Lead

വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍; ആശങ്കാജനകമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

പ്രോസിക്യൂഷന്‍ അപ്പീലുമായി മുന്നോട്ട് പോവണമെന്നും കമ്മീഷന്‍ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു.

വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍; ആശങ്കാജനകമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍
X

ന്യൂഡല്‍ഹി: തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍. പ്രോസിക്യൂഷന്‍ അപ്പീലുമായി മുന്നോട്ട് പോവണമെന്നും കമ്മീഷന്‍ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു.

പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നും വിധി ആശങ്കാജനകമാണെന്നും സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പ്രതികരിച്ചു. ബലാത്സംഗ ക്കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പു വരുത്താന്‍ കഴിയണം. കന്യാസ്ത്രീയുടെ കേസില്‍ പോലിസ് നല്ല ജാഗ്രതയോടെ ഇടപ്പെട്ടിരുന്നു. തെളിവുകള്‍ കോടതിയിലെത്തിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു.

പരാതിപ്പെടുന്നവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറുപ്പു വരുത്തേണ്ടതുണ്ടെന്നും ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി പഠിച്ചതിന് ശേഷമേ പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് പറയാനാകൂവെന്നും അവര്‍ വിശദീകരിച്ചു. കേസില്‍ പ്രോസിക്യൂഷനും പോലിസും അപ്പീല്‍ നല്‍കാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസില്‍ ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരായായ കന്യാസ്ത്രീക്ക് വേണ്ടി പോരാടിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. ഞങ്ങടെ സിസ്റ്റര്‍ക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Next Story

RELATED STORIES

Share it