Sub Lead

ദേശീയ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ്; കേരളത്തിന് സ്വര്‍ണം വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകള്‍

ദേശീയ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ്; കേരളത്തിന് സ്വര്‍ണം  വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ നാലു മെഡലുകള്‍
X

കോഴിക്കോട്: വികെ കൃഷ്ണമേനോന്‍ ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 21ാമത് ദേശീയ ജൂനിയര്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണം. ഒരു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ മൂന്നു മെഡലുകള്‍ കൂടി കേരളം കരസ്ഥമാക്കി. കുങ്ഫു വിഭാഗത്തില്‍ റിയോ റോയ്ക്കാണ് സ്വര്‍ണം. നിയ നാസര്‍ (തായ്ചിഷാന്‍, വെള്ളി മെഡല്‍), അവന്തിക ശ്രീലാല്‍ (നന്ദാവോ, വെങ്കലം), അതുല്‍ ശ്രീലാല്‍ (നാന്‍ഗൂണ്‍, വെങ്കലം) എന്നിവരാണ് ജേതാക്കള്‍.

നാന്‍ക്വാന്‍ ഗേള്‍സ് വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും സായ് അംഗങ്ങള്‍ നേടി. അരുണാചല്‍ പ്രദേശിനാണ് വെങ്കലം.

നന്ദാവോ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണിപ്പൂര്‍ സ്വര്‍ണവും ആര്‍മി ബോയ്‌സ് വെള്ളിയും ഡെല്‍ഹി വെങ്കലവും നേടി.

നന്ദാവോ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും സായ് നേടിയപ്പോള്‍ കേരളത്തിന്റെ അവന്തിക ശ്രീലാല്‍ വെങ്കല മെഡല്‍ നേടി.

ദവോഷു ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണിപ്പൂര്‍ സ്വര്‍ണവും വെങ്കലവും നേടിയപ്പോള്‍ ആര്‍മി ബോയ്‌സ് വെള്ളി മെഡല്‍ കരസ്ഥമാക്കി.

ദാവോഷു പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മണിപ്പൂര്‍ സ്വര്‍ണവും മധ്യപ്രദേശ് വെള്ളിയും ഹരിയാന വെങ്കലവും നേടി.

Next Story

RELATED STORIES

Share it