Sub Lead

പോലിസിലെ ആര്‍എസ്എസ് സ്വാധീനം തൂത്തെറിയണമെന്ന് നാഷനല്‍ യൂത്ത് ലീഗ്

പോലിസിലെ ആര്‍എസ്എസ് സ്വാധീനം തൂത്തെറിയണമെന്ന് നാഷനല്‍ യൂത്ത് ലീഗ്
X

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണത്തില്‍ ഏറ്റവും ഗുരുതരമായ പോലിസിലെ ആര്‍എസ്എസ് ഫ്രാക്ഷന്‍ തൂത്തെറിയാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവണമെന്ന് നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസുകാര്‍ പ്രതിയായ പല കേസുകളിലും സര്‍ക്കാരിനെതിരേ ആരോപണത്തിന് പോലിസിലെ ഈ സ്വാധീനം കാരണമായിട്ടുണ്ട്. ഇടതുമുന്നണിയെയും സര്‍ക്കാരിനെയും ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാക്കി മാറ്റാന്‍ പോലിസിനകത്തെ ആര്‍എസ്എസ് സ്വാധീനം കാരണമാവും. എക്കാലത്തും പോലിസിനകത്തുള്ള ദുഷ്പ്രവണതകള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതും മുഖ്യമന്ത്രിയുടെ അടിയന്തര നടപടി ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഷനല്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ അടക്കം നാഷനല്‍ യൂത്ത് ലീഗില്‍ നിന്നും ഐഎന്‍എല്ലില്‍ നിന്നും വിട്ടുപോയ മുഴുവന്‍ ആളുകളെയും തിരിച്ചുകൊണ്ടുവരുന്ന പ്രവര്‍ത്തനത്തിന് നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഷമീര്‍ പയ്യനങ്ങാടി, കമറുദ്ദീന്‍ തയ്യില്‍, അബ്ദുല്ല കള്ളിയത്ത്, റഫീഖ് വെട്ടം, മജീദ് പൂക്കോട്ടൂര്‍, മുത്തു തിരൂര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it