Sub Lead

പ്രകൃതി ദുരന്തം: കോട്ടയം,ഇടുക്കി ജില്ലകള്‍ക്ക് എസ്ഡിപിഐ ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു നല്‍കി

എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി മണ്ഡലം കമ്മറ്റികള്‍ ശേഖരിച്ച അരി,പലവ്യഞ്ജനങ്ങള്‍,ബേക്കറി വസ്തുക്കള്‍,പച്ചക്കറികള്‍,പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ 30 ടണ്‍ നിത്യോപയോഗ സാധനങ്ങളാണ് ഇടുക്കി, കോട്ടയം ജില്ലകളിലായി ആദ്യഘട്ടത്തില്‍ എത്തിച്ച് നല്‍കിയത്.

പ്രകൃതി ദുരന്തം: കോട്ടയം,ഇടുക്കി ജില്ലകള്‍ക്ക് എസ്ഡിപിഐ ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു നല്‍കി
X

കൊച്ചി:മലയോര ജില്ലകളില്‍ അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ദുരന്തത്തില്‍ ഇരകളാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ എത്തിച്ചു നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടി മണ്ഡലം കമ്മറ്റികള്‍ ശേഖരിച്ച അരി,പലവ്യഞ്ജനങ്ങള്‍,ബേക്കറി വസ്തുക്കള്‍,പച്ചക്കറികള്‍,പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ 30 ടണ്‍ നിത്യോപയോഗ സാധനങ്ങളാണ് ഇടുക്കി, കോട്ടയം ജില്ലകളിലായി ആദ്യഘട്ടത്തില്‍ എത്തിച്ച് നല്‍കിയത്.


ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷ്യ വിഭവങ്ങളുമായി എത്തിയ വാഹനങ്ങള്‍ മൂവാറ്റുപുഴയില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സന്ദര്‍ശിച്ചു.ദുരിതബാധിത പ്രദേശത്തേക്ക് ഭക്ഷ്യ വിഭവങ്ങളുമായി പോകുന്ന വാഹനങ്ങള്‍ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി ഫ് ളാഗ്ഓഫ് ചെയ്തു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്, മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കര, പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് എം എ ഷിഹാബ് , പായിപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ചിറക്കല്‍, സജീബ് കോമ്പാറ,അനീഷ് മുളാടന്‍,സലാം വള്ളോപ്പിള്ളി,റിയാസ് ഇടപ്പാറ എന്നിവര്‍ വാഹനത്തെ അനുഗമിച്ചു.എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് സിയാദ് വാഴൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സാലി കോട്ടയം എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ ഏറ്റുവാങ്ങി.

ഇടുക്കി,കോട്ടയം ജില്ലകളില്‍ ആയിരങ്ങള്‍ക്കാണ് മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും കിടപ്പാടവുംവസ്തുവകകളും നഷ്ടപ്പെട്ടുള്ളത്. ചെളി കയറി ഉപയോഗശൂന്യമായ വീടുകള്‍ വൃത്തിയാക്കുന്നതിനു0 ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്നതിനു0 എറണാകുളം ജില്ലയില്‍ നിന്ന് വളണ്ടിയേഴ്‌സിനെ ദുരന്ത സ്ഥലങ്ങളിലേക്ക് പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it