- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൈന്യത്തെ ഏറ്റെടുക്കാന്‍ ആര്‍എസ്എസ് അഗ്‌നിവീരന്മാരെ ഉപയോഗിക്കും: കുമാരസ്വാമി
ബെംഗലൂരു: കേന്ദ്രസര്‍ക്കാരിന്റെ വിവാദ സൈനിക പദ്ധതിയായ അഗ്‌നിപഥ് ആര്‍എസ്എസ്സിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഇന്ത്യയില്‍ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആര്‍എസ്എസിന്റെ നിഗൂഢ അജണ്ടയാണ് അഗ്‌നിപഥ് പദ്ധതിയെന്നു കുമാരസ്വാമി ആരോപിച്ചു.
*#AgnipathScheme is #RSS's hidden agenda.Who will select these #Agniveers-RSS or army? Those being trained 4 agnipath. RSS team will also be there.People who are trained & sent out after 4 years will be spread across #India. It is an attempt to control army* says @hd_kumaraswamy pic.twitter.com/2uyXYmHmwR
— Imran Khan (@KeypadGuerilla) June 20, 2022
സൈന്യത്തിനകത്തും പുറത്തും അവരുടെ സേവനം അവസാനിച്ചാലും അഗ്‌നിവീരന്മാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ആര്‍.എസ്.എസ് കാര്യവാഹകുകളെ അവര്‍ സൈന്യത്തിലേക്ക് തള്ളിക്കയറ്റും. അങ്ങനെ അവര്‍ 2.5 ലക്ഷം ആര്‍എസ്എസ് പ്രവര്‍ത്തകരെ സൈന്യത്തില്‍ സജ്ജമാക്കിയേക്കാം. ബാക്കിയുള്ള 75ശതമാനം ആളുകളെ 11 ലക്ഷം രൂപകൊടുത്ത് പുറത്താക്കും. അതോടെ രാജ്യത്തുടനീളം അവര്‍ വ്യാപിക്കും''.കുമാരസ്വാമി ചൂണ്ടിക്കാട്ടി.
അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാസി ഭരണം നടക്കുന്ന സമയത്താണ് ആര്‍എസ്എസ് രൂപീകരിച്ചതെന്ന കാര്യവും കുമാരസ്വാമി ഓര്‍മപ്പെടുത്തി. നമ്മുടെ രാജ്യത്ത് നാസിഭരണം നടപ്പാക്കുകയാണ് അവരുടെ ലക്ഷ്യവും. അതിനായി അഗ്‌നിപഥ് അല്ലെങ്കില്‍ അഗ്‌നിവീരന്‍മാരെ സൃഷ്ടിക്കുകയാണ്. പദ്ധതിയെ കുറിച്ച് തനിക്ക് ചില സംശയങ്ങളുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
അവര്‍ പറയുന്നത് ഇപ്പോള്‍ എടുക്കുന്നവരില്‍ രണ്ടരലക്ഷം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തുമെന്നാണ്. ഇത് ആര്‍എസ്എസ് പ്രവര്‍ത്തകരായിരിക്കും. നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന 75 ശതമാനം ആളുകളെ പിരിച്ചുവിടും. പുറത്താകുന്നവരിലും ആര്‍എസ്എസ് കാര്‍ തന്നെയായിരിക്കും.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT