Sub Lead

പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ ഹര്‍ത്താല്‍; കേസെടുത്ത നടപടി അപലപനീയം-എന്‍സിഎച്ച്ആര്‍ഒ

കേരളത്തില്‍ എന്‍ആര്‍സി, സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രസ്താവിക്കുകയും ജനതയോട് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും ഭരണകൂടവും ഇക്കാര്യത്തില്‍ കാപട്യമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സമദ്, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ കുട്ടി എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ ഹര്‍ത്താല്‍; കേസെടുത്ത നടപടി അപലപനീയം-എന്‍സിഎച്ച്ആര്‍ഒ
X

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ വിവാദ പൗരാവകാശ ഭേദഗതിക്കെതിരായ നിയമത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനെ പിന്തുണച്ച സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കേസെടുത്ത കേരള സര്‍ക്കാര്‍ കടുത്ത പ്രതിഷേധമറിയിച്ച് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍.

കേരളത്തില്‍ എന്‍ആര്‍സി, സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രസ്താവിക്കുകയും ജനതയോട് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും ഭരണകൂടവും ഇക്കാര്യത്തില്‍ കാപട്യമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സമദ്, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ കുട്ടി എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതില്‍ സത്യസന്ധത ഉണ്ടെങ്കില്‍ കേസെടുത്ത നടപടി ഉടന്‍ പിന്‍വലിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കണം. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് വകവയ്ക്കാതെ പൗരത്വ നിയമത്തിനെതിരേ സമരം ചെയ്തവര്‍ക്കുള്ള കേസുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹവും ഭരണഘടനയുടെ പരമോന്നത മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ളതുമാണ്. ഈ മാതൃക കേരള സര്‍ക്കാരും പിന്തുടരമെന്നും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it