Big stories

പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്താനേക്കാളും പിറകില്‍

2019 ലെ 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 102ാം സ്ഥാനമാണുള്ളത്. ഇതോടെ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചു.

പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്താനേക്കാളും പിറകില്‍
X

ന്യൂഡല്‍ഹി: ജനസംഖ്യയിലെ പട്ടിണിക്കാരുടെ തോത് ഇന്ത്യയില്‍ കൂടിവരുന്നതായുള്ള കണക്കുമായി ആഗോള പട്ടികാ സൂചിക. 2019 ലെ 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 102ാം സ്ഥാനമാണുള്ളത്. ഇതോടെ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചു. ഇതേസമയം, അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2017ല്‍ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ.

106ാം സ്ഥാനത്തായിരുന്ന പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി 94ാം സ്ഥാനത്തായി. ചൈനയുടെ റാങ്ക് 25 ആണ്. പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് 14 വര്‍ഷമായി പ്രമുഖ എന്‍ജിഒ പ്രസ്ഥാനമായ വെല്‍ത്ത് ഹങ്കര്‍ ഹൈലൈഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ചേര്‍ന്നാണു സൂചിക തയാറാക്കിയത്. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കില്‍ പിന്നോട്ടുപോകും.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നില്‍ (117). സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും. വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് കുതിക്കുമ്പോഴും ഇന്ത്യയിലെ സ്ഥിതി ഗുരുതരമാണെന്ന് കണക്കുകള്‍ പറയുന്നു.


Next Story

RELATED STORIES

Share it