Sub Lead

യുപിയിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ 100 അംഗ സംഘം 15ന് രാമക്ഷേത്രം സന്ദര്‍ശിക്കും

യുപിയിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ 100 അംഗ സംഘം 15ന് രാമക്ഷേത്രം സന്ദര്‍ശിക്കും
X

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം 22ന് ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ യുപിയിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ 100 അംഗ പ്രതിനിധിസംഘം രാമക്ഷേത്രം സന്ദര്‍ശിക്കും. ജനുവരി 15നാണ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായി, സംസ്ഥാന ഇന്‍ചാര്‍ജ് അവിനാഷ് പാണ്ഡെ എന്നിവരുള്‍പ്പെടെയുള്ള ഉത്തര്‍പ്രദേശില്‍ നിന്നുള്ള നൂറോളം കോണ്‍ഗ്രസ് ഭാരവാഹികള്‍ സന്ദര്‍ശിക്കുക. മകരസംക്രാന്തി ദിനത്തില്‍ അയോധ്യ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സരയൂ നദിയില്‍ സ്‌നാനം ചെയ്യുമെന്നും തുടര്‍ന്ന് രാമക്ഷേത്രവും ഹനുമാന്‍ഗര്‍ഹി ക്ഷേത്രവും സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് യുപി സംസ്ഥാന അധ്യക്ഷന്‍ അജയ് റായി പറഞ്ഞു.

'ജനുവരി 15ന് ഞാന്‍ അയോധ്യയിലേക്ക് പോവുകയാണ്. ഞങ്ങളുടെ ജനറല്‍ സെക്രട്ടറിയും യുപി ഇന്‍ചാര്‍ജുമായ അവിനാഷ് പാണ്ഡെ, മുതിര്‍ന്ന നേതാക്കളായ പ്രമോദ് തിവാരി, പി എല്‍ പുനിയ എന്നിവരുമുണ്ടാവും. ആകെ 100 ഓളം കോണ്‍ഗ്രസുകാര്‍ അവിടെ പോവും. രാവിലെ 9.13ന് സൂര്യന്‍ ഉത്തരയാനിലാവും. തുടര്‍ന്ന് 9.15ന് ഞങ്ങള്‍ പുറപ്പെടും. തേങ്ങ ഉടയ്ക്കുന്ന ആചാരം പാലിച്ചതിന് ശേഷം 'ജയ് സിയ റാം' മുഴക്കിയായിരിക്കും യാത്ര. അയോധ്യയിലെത്തി രാമക്ഷേത്രവും ഹനുമാന്‍ഗര്‍ഹിയും സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് ഭാരവാഹികള്‍ സരയൂവില്‍ കുളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകരസംക്രാന്തി ദിനത്തിലെ യാത്രയിലൂടെ ജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശം എത്തിക്കാന്‍ യുപി കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഞങ്ങളുടെ മതവികാരം കൊണ്ടാണ് ഞങ്ങള്‍ അവിടെ പോവുന്നതെന്നായിരുന്നു മറുപടി. അതേസമയം, ജനങ്ങളുടെ വിശ്വാസവുമായി കോണ്‍ഗ്രസ് ഒരിക്കലും കളിച്ചിട്ടില്ലെന്ന് യുപിയുടെ പുതിയ പറഞ്ഞു. ജനുവരി 15ന് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ അയോധ്യയില്‍ പോവുന്നുണ്ടെന്നും ശ്രീരാമന്‍ ഞങ്ങളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നതെന്നും എഐസിസി ചുമതലയുള്ള അവിനാഷ് പാണ്ഡെ. കോണ്‍ഗ്രസിന്റെ യുപി യൂനിറ്റിന്റെ ചുമതലയേറ്റ ശേഷം പാണ്ഡെയുടെ ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. തന്റെ അയോധ്യ സന്ദര്‍ശനത്തില്‍ നിന്ന് ഒരു രാഷ്ട്രീയ അര്‍ത്ഥവും ഉരുത്തിരിയേണ്ടതില്ല. തന്റെ വിശ്വാസം കൊണ്ടാണ് താന്‍ അവിടേക്ക് പോവുന്ന.െ് ശ്രീരാമനോ ശ്രീകൃഷ്ണനോ ആകട്ടെ, കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങളുടെ വികാരത്തില്‍ തൊട്ടുകളിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it