- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേനല്ക്കാല സമയപ്പട്ടിക പ്രസിദ്ധീകരിച്ചു ; നെടുമ്പാശേരിയില് നിന്നും പ്രതിവാരം 1190 വിമാന സര്വ്വീസുകള്
മാര്ച്ച് 27 മുതല് ഒക്ടോബര് 29 വരെ ആണ് വേനല്ക്കാല സമയപ്പട്ടികയുടെ കാലാവധി.വേനല് കാല സമയ പട്ടിക പ്രാബല്യത്തില് വരുന്നതോടെ കൊച്ചിയില് നിന്നും 20 എയര്ലൈനുകള് രാജ്യാന്തര സര്വ്വീസുകള് നടത്തും. ഇതില് 16 എണ്ണം വിദേശ വിമാന കമ്പനികള് ആണ്.ഇന്ത്യന് വിമാന കമ്പനി ആയ ഇന്ഡിഗോ ആണ് രാജ്യന്തര സര്വ്വീസുകളില് മുന്നില്.
കൊച്ചി:മാര്ച്ച് 27ന് ഇന്ത്യയില്നിന്നും രാജ്യാന്തര ഷെഡ്യൂള്ഡ് വിമാന സര്വ്വസുകള് തുടങ്ങുന്ന സാഹചര്യത്തില് കൊച്ചിന് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡ് (സിയാല്) നെടുമ്പാശേരി വിമാനത്താവളത്തില് നിന്നുള്ള സര്വ്വീസുകളുടെ വേനല് കാല സമയ പട്ടിക പ്രഖ്യാപിച്ചു. മാര്ച്ച് 27 മുതല് ഒക്ടോബര് 29 വരെ ആണ് കാലാവധി. സിയാലിന്റെ വേനല് കാല സമയ പട്ടികയില് നെടുമ്പാശേരിയില് നിന്നുംപ്രതിവാരം 1190 സര്വ്വീസുകള് ഇടം പിടിച്ചിട്ടുണ്ട്.വേനല് കാല സമയ പട്ടിക പ്രാബല്യത്തില് വരുന്നതോടെ കൊച്ചിയില് നിന്നും 20 എയര്ലൈനുകള് രാജ്യാന്തര സര്വ്വീസുകള് നടത്തും. ഇതില് 16 എണ്ണം വിദേശ വിമാന കമ്പനികള് ആണ്.ഇന്ത്യന് വിമാന കമ്പനി ആയ ഇന്ഡിഗോ ആണ് രാജ്യന്തര സര്വ്വീസുകളില് മുന്നില്.
ഇന്ഡിഗോ ആഴ്ചയില് 42 സര്വ്വീസ് നടത്തും. എയര് ഇന്ത്യ എക്സ്പ്രസ്സ് 38, എയര് ഏഷ്യ ബെര്ഹാദ് 21, ഇതിഹാദ് 21, എമിറേറ്റ്സ് 14, ഒമാന് എയര് 14, ഖത്തര് എയര് 14, സൗദി അറേബ്യന് 14, കുവൈറ്റ് എയര് 8, തായ് എയര് ഏഷ്യ 4, ശ്രീലങ്കന് 10, ഗള്ഫ് എയര് 7, ഫ്ളൈ ദുബായ് 3, സിങ്കപ്പൂര് എയര്ലൈന്സ് 7, സ്പൈസ് ജറ്റ് 6 എന്നിങ്ങനെ ആണ് പ്രമുഖ എയര്ലൈനുകളുടെ പ്രതിവാര പുറപ്പെടല് സര്വീസുകള്. ദുബൈയിലേക്കു മാത്രം ആഴ്ചയില് 44 വിമാനങ്ങള് പറക്കും. അബുദാബിയിലേക്ക് 42, ലണ്ടനിലേക്ക് 3, ബാങ്കോക്കിലേക്ക് 4 എന്നിങ്ങനെ പ്രതിവാര സര്വ്വീസുകള് ഉണ്ട്. രണ്ടു വര്ഷത്തെ ഇടവേളക്ക് ശേഷമാണ് എയര് ഏഷ്യ ബെര്ഹാദ് ക്വാലാലംപൂര് സര്വ്വീസ് നടത്തുന്നത്.
ആഭ്യന്തര വിമാന സര്വ്വീസുകളുടെ കാര്യത്തിലും പുതിയ വേനല്കാല സമയ പട്ടികയില് പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് കൊച്ചിയില് നിന്ന് വിമാനങ്ങള് ഉണ്ടാവും. ആഴ്ചയില് ഡല്ഹിയിലേക്ക് 63,മുംബൈയിലേക്ക് 55, ഹൈദരാബാദിലേക്ക് 39, ചെന്നൈയിലേക്ക് 49, ബംഗളുരുവിലേക്ക് 79, കല്ക്കട്ടയിലേക്ക് 7 ഉം സര്വ്വീസുകള് ഉണ്ടാവും. പൂനെ, തിരുവനന്തപുരം മൈസൂര്, കണ്ണൂര്, ഹുബ്ലി,അഗതി അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്വ്വീസ് ഉണ്ടാകും.
കൊവിഡ് കാലഘട്ടത്തില് യാത്ര സുഗമമാകാന് സിയാല് നടത്തിയ ശ്രമങ്ങളുടെ ഫലമായി വിമാന കമ്പനികളുടെ വിശ്വാസം വര്ധിച്ചതാണ് വേനല്കാല സമയ പട്ടികയിലെ സര്വിസുകളുടെ എണ്ണം കൂടാന് കാരണമായതെന്ന് സിയാല് മാനേജിങ് ഡയറക്ടര് എസ് അറിയിച്ചു.സിയാല് ചെയര്മാന്റെയും ഡയറക്ടര് ബോര്ഡിന്റെയും നേതൃത്വത്തില് സിയാലില് നിന്നും എല്ലാ പ്രമുഖ നഗരങ്ങളിലേക്കും വിമാന സര്വ്വീസുകള് പുനര്രംഭിക്കാന് ശ്രമം നടത്തിയിരുന്നു. കൊച്ചിയെ ദിക്ഷിണ ഇന്ത്യയിലെ വിമാന സര്വ്വീസ് ഹബ് ആക്കാന് ഇത് കരുത്ത് പകരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സുഹാസ് കൂട്ടിച്ചേര്ത്തു.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT