Sub Lead

നീറ്റ് പിജി പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചു

നീറ്റ് പിജി പരീക്ഷയുടെ തിയ്യതി  പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ആണ് പുതിയ തിയതി. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എന്‍ടിഎ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ 23ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കുകയായിരുന്നു.

നീറ്റ് യുജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പിജി പരീക്ഷയും വിവാദത്തില്‍പെട്ടതും പരീക്ഷ മാറ്റിവെച്ചതും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മില്‍ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷ തിയതില്‍ തീരുമാനമുണ്ടായത്.

Next Story

RELATED STORIES

Share it