Sub Lead

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തി നേപ്പാള്‍

ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് ഏഴുവര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഇതിനെ ന്യായീകരിച്ചത്

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തി നേപ്പാള്‍
X
കാഠ്മണ്ഡു: ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമങ്ങളില്‍ മാറ്റംവരുത്തിയതായി നേപ്പാള്‍ ആഭ്യന്തരമന്ത്രി രാം ബഹാദൂര്‍ ഥാപ്പ. പുതിയ ഭേദഗതിപ്രകാരം നേപ്പാളി പൗരന്‍മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ ഏഴുവര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.

ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് ഏഴുവര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഇതിനെ ന്യായീകരിച്ചത്. അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഉപാധി നേപ്പാള്‍ പൗരന്‍മാര്‍ക്ക് ബാധകമാക്കിയിട്ടില്ല. ഇക്കാര്യം അദ്ദേഹം പരാമര്‍ശിച്ചിട്ടുമില്ല.

കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നീ പ്രദേശങ്ങളള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പാര്‍ലമെന്റ് ഭേദഗതിയിലൂടെ ദേശീയ ഭൂപടവും ചിഹ്നവും മാറ്റിയതിനെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. നേപ്പാളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വളഷാവുന്നതിന്റെ സൂചനകളായാണ് രാഷ്ട്രീയ വിദഗ്ധര്‍ ഇത്തരം നീക്കങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തേ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഭരണ ഭൂപടം പുതുക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അംഗീകാരം നല്‍കി. ഇതിന് പിന്നാലെ കാലാപാനിക്കടുത്ത് സൈനിക ബാരക്ക് സ്ഥാപിക്കാനും നേപ്പാള്‍ നീക്കം നടത്തുന്നുണ്ട്.


Next Story

RELATED STORIES

Share it