- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെതന്യാഹു സൗദിയിലേക്ക് പറന്നു; മുഹമ്മദ് ബിന്‍ സല്‍മാനുമായി രഹസ്യ ചര്‍ച്ച നടത്തി
മൊസാദ് മേധാവിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പങ്കെടുത്തെന്ന് ഇസ്രായേലി മാധ്യമങ്ങള്‍
ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൗദി കിരീടാവകാശ സല്‍മാന്‍ ബിന്‍ മുഹമ്മദുമായി സൗദിയിലെത്തി രഹസ്യ ചര്‍ച്ച നടത്തിയെന്നു റിപോര്‍ട്ട്. സൗദി കിരീടാവകാശിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയയുമായുള്ള രഹസ്യ കൂടിക്കാഴ്ചയ്ക്കു വേണ്ടിയാണ് നെതന്യാഹു സൗദി അറേബ്യയിലേക്ക് അതീവ രഹസ്യമായി ഹ്രസ്വ സന്ദര്‍ശനം നടത്തിയതെന്നു ഒരു ഇസ്രായേലി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വ്യോമയാന ട്രാക്കിങ് രേഖകള്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ മേധാവി യോസി കോഹനും യോഗത്തില്‍ പങ്കെടുത്തതായി ഇസ്രായേലിലെ കാന്‍ പബ്ലിക് റേഡിയോയും ആര്‍മി റേഡിയോയും അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് നെതന്യാഹുവിന്റെ ഓഫിസും ജെറുസലേമിലെ യുഎസ് എംബസിയും പ്രതികരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയിലെ ചെങ്കടല്‍ തീരത്ത് ടെല്‍ അവീവില്‍ നിന്ന് നിയോമിലേക്ക് ഒരു ബിസിനസ് ജെറ്റ് ഒരു ഹ്രസ്വ യാത്ര നടത്തിയെന്നാണ് ഇസ്രായേലി ദിനപത്രമാ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തത്. വ്യോമയാന ട്രാക്കിങ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അവിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ഒരു യോഗം നടത്തി. ഹ്രസ്വ വിമാനം അര്‍ധരാത്രി പകുതിയോടെ ഇസ്രായേലിലേക്ക് മടങ്ങുന്നതിനു മുമ്പ് ഏകദേശം രണ്ട് മണിക്കൂര്‍ നേരം ചെലവഴിച്ചതായാണു ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകളിലെ രേഖകളിലുള്ളതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നേരത്തേ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സന്ദര്‍ശനത്തിനായി നെതന്യാഹു നിരവധി തവണ ഉപയോഗിച്ച അതേ സ്വകാര്യ വിമാനമാണ് ജെറ്റ് എന്ന് ഹാരെറ്റ്സ് പറയുന്നു.ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനു മൈക്ക് പോംപിയോയാണ് ഗള്‍ഫ് രാഷ്ട്രങ്ങളായ യുഎഇ, ബഹ്റയ്ന്‍ എന്നിവയുമായി ബന്ധപ്പെടുത്തുന്നത്.
എന്നാല്‍, ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സൗദി അറേബ്യ ഇതുവരെ സമ്മതിച്ചിരുന്നില്ല. ഫലസ്തീന്‍ രാജ്യം എന്ന ലക്ഷ്യം ആദ്യം പരിഹരിക്കണമെന്നായിരുന്നു സൗദിയുടെയും നിലപാട്. മാത്രമല്ല, ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനെതിരേ ഫലസ്തീനിലും ഇസ്രായേലിലും തുര്‍ക്കി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അതേസമയം തന്നെ, ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കും ഏഷ്യയിലേക്കും ഇസ്രായേല്‍ വിമാനങ്ങളെ തങ്ങളുടെ വ്യോമമേഖലയിലൂടെ കടത്തിവിടാന്‍ സൗദികള്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. തങ്ങളുടെ രാജ്യം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ ഏറെക്കാലമായി പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള ശാശ്വതവും പൂര്‍ണവുമായ സമാധാന കരാര്‍ നടപ്പാക്കണമെന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആദ്യം സംഭവിക്കണമെന്നുമായിരുന്ന സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് പറഞ്ഞത്.
കഴിഞ്ഞ മാസം സൗദി വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് പരിഗണിക്കാന്‍ പോംപിയോ ആവശ്യപ്പെട്ടിരുന്നു.
Netanyahu met MBS, Pompeo in Saudi Arabia: Israeli media
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്‍ഗീയ പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMT