- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിലെ നിരക്ക് കുറച്ചു,ആമസോണ്‍ കുത്തനെ കൂട്ടി
ആമസോണ്‍ പ്രൈമില്‍ 50 ശതമാനം കൂടുതല്‍ നല്‍കേണ്ടി വരും. നിരക്കില്‍ 60 ശതമാനത്തോളം കുറവ് വരുത്തിയാണ് നെറ്റ്ഫ്‌ലിക്‌സ് വരിക്കാരെ പിടിച്ചുനിര്‍ത്തുന്നത്

മുംബൈ: ഒടിടി ഭീമന്‍ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിലെ നിരക്ക് കുറച്ചപ്പോള്‍ കുത്തനെ കൂട്ടി ആമസോണ്‍. ചൊവ്വാഴ്ച മുതല്‍ ആമസോണ്‍ പ്രൈമില്‍നിലവിലെ നിരക്കില്‍ നിന്ന് 50 ശതമാനം കൂടുതല്‍ നല്‍കേണ്ടി വരും. ഈ അവസരം മുതലെടുത്ത് നിരക്കില്‍ 60 ശതമാനത്തോളം കുറവ് വരുത്തിയാണ് നെറ്റ്ഫ്‌ലിക്‌സ് വരിക്കാരെ ആകര്‍ഷിപ്പിക്കുന്നത്. കൊവിഡ് കാലത്താൈണ് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് ഏറെ പ്രചാരം കിട്ടിയത്. പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടിലിരുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടി സിനിമകള്‍ വരെ നിര്‍മ്മിക്കപ്പെട്ടു. കൊറോണയുടെ വ്യാപനം കുറഞ്ഞതിന് ശേഷം തിയേറ്ററുകള്‍ തുറക്കുകയും പുതിയ സിനിമകള്‍ റിലീസ് ചെയ്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സമയത്താണ് നിരക്കില്‍ വ്യത്യാസം വരുത്താന്‍ ഓണ്‍ലൈന്‍ സിനിമ പ്ലാറ്റ്‌ഫോമുകള്‍ തീരുമാനിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം അംഗത്വത്തിന് ഡിസംബര്‍ 14 മുതല്‍ 1499 രൂപ നല്‍കേണ്ടി വരും. മുമ്പ് ആമസോണ്‍ വാര്‍ഷിക പ്രൈ അംഗത്വനിരക്ക് 999 രൂപയായിരുന്നു. 500രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ പ്രതിമാസ നിരക്ക് 129 രൂപയില്‍ നിന്ന് 179 രൂപയായി വര്‍ധിച്ചു. മൂന്ന് മാസത്തെ പ്ലാനിന് 329 രൂപയായിരുന്നു മുമ്പുണ്ടായിരുന്നത്.
ഇപ്പോഴത് 459 രൂപയായി വര്‍ധിച്ചു. നിലവില്‍ അംഗത്വമുള്ളവര്‍ക്ക് ഈ നിരക്ക് ബാധിക്കില്ല. അംഗത്വം അവസാനിച്ച് പുതുക്കുമ്പോള്‍ പുതിയ നിരക്ക് നല്‍കേണ്ടിവരും.ആമസോണ്‍ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നെറ്റ്ഫ്‌ലിക്‌സ്് നിരക്ക് കുറച്ചത്. 499 രൂപയുടെ നെറ്റ്ഫ്‌ലിക്‌സ് ബേസിക് പ്ലാനിന് ഇനി മുതല്‍ 199 രൂപ നല്‍കിയാല്‍ മതി. അതുപോലെ 199 രൂപയുടെ നെറ്റ്ഫഌക് മൊബൈല്‍ പ്ലാനിന് 25 ശതമാനം നിരക്ക് കുറച്ച് 149 രൂപയാക്കി. 799 രൂപയുടെ നെറ്റ്ഫ്‌ലിക്‌സ്് പ്രീമിയം പ്ലാന്‍ 649 രൂപക്ക് ലഭ്യമാകും. ഈ അക്കൗണ്ട് ഉപയോഗിച്ച് നാലുപേര്‍ക്ക് സിനിമകള്‍ കാണാന്‍ സാധിക്കും. മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി ഈ ക്രിസ്തുമസിന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് റിലീസാകുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി തിയേറ്ററില്‍ റിലീസ് ചെയ്ത കുറുപ്പും അടുത്ത് തന്നെ നെറ്റ്ഫ്‌ലിക്‌സിലെത്തുന്നുണ്ട്.
ഇതിന് പുറമെ വമ്പന്‍ സീരിയസുകളും സിനിമകളും നെറ്റ്ഫഌക്‌സിനായി ഒരുങ്ങുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുക എന്നതാണ് നെറ്റ്ഫ്‌ലിക്‌സ് ലക്ഷ്യമിടുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ പ്രചാരം സിദ്ധിച്ചത് തിയറ്റര്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.
RELATED STORIES
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവസാനിച്ചു
10 May 2025 9:10 AM GMTചിനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി...
10 May 2025 8:52 AM GMTപാകിസ്താനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്; എന്‍ജിനീയറിങ്...
10 May 2025 8:43 AM GMTപാകിസ്താന്റേത് നുണപ്രചരണം; തെളിവുസഹിതം ചൂണ്ടിക്കാട്ടി ഇന്ത്യ
10 May 2025 8:43 AM GMTഇന്ത്യ-പാക് സംഘര്‍ഷം; സിദ്ധിവിനായക ക്ഷേത്രത്തില്‍ തേങ്ങ...
10 May 2025 7:03 AM GMTസംഘര്‍ഷം രൂക്ഷമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല; പ്രകോപനമുണ്ടായാല്‍...
10 May 2025 6:26 AM GMT