- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതിയ ഡ്രൈവിങ് ടെസ്റ്റ്; മാറ്റങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: പുതുതായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കടുപ്പിച്ച് മോട്ടാര്‍ വാഹനവകുപ്പ്. ഇതുപ്രകാരം വരുന്ന മാറ്റങ്ങളും അറിയേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് അറിയാം. മെയ് ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.
1. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ ഷിഫ്റ്റിങ് സംവിധാനം മോട്ടോര്‍ സൈക്കിളുകളില്‍ നിന്നു അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്ക് കാലുകൊണ്ട് ഗിയര്‍ സെലക്ഷന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ.
2. ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായതിനാല്‍ ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ക്കുന്ന വാഹനങ്ങളുടെ പ്രായം 15 വര്‍ഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങള്‍ 1.5.2024നു മുമ്പ് മാറ്റി 15 വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങള്‍ ലൈസന്‍സില്‍ ചേര്‍ക്കേണ്ടതാണ്.
3. നിലവില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് നേടുന്നതിനുള്ള കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള നിബന്ധനങ്ങള്‍ ഓട്ടോമാറ്റിക് / ഇലക്ട്രിക്കല്‍ വാഹനങ്ങളില്‍ ടെസ്റ്റ് നടത്തുമ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. മാത്രമല്ല ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാന്വല്‍ ഗിയര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന്ന് സാധിക്കുകയില്ല. ആയതിനാല്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിന്റെ ടെസ്റ്റിന് ഓട്ടോമാറ്റിക്/ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
4. മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡില്‍ തന്നെ നടത്താന്‍ നിര്‍ദേശം നല്‍കുന്നു.
5. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ്‌സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.
6. പ്രതിദിനം ഒരു എംവിഐയും എഎംവിഐയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട എണ്ണം 30 ആയി നിജപ്പെടുത്തി.
7. ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്‌കൂളിന്റെ എല്‍എംവി വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോഡ് ചെയ്യുന്നതിന് ഡാഷ് ബോര്‍ഡ് കാമറയും, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോഡ് ചെയ്ത് മെമ്മറി കാര്‍ഡ് ഓഫിസിലെ കംപൂട്ടറില്‍ കോപ്പി ചെയ്ത് മൂന്നുമാസം വരെ സൂക്ഷിക്കേണ്ടതാണ്.
8. എല്‍എംവി ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ്‌സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കണം.
RELATED STORIES
ഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
15 Jun 2025 1:33 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTഅഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 1:18 PM GMTചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMTപൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMT