Sub Lead

ഹമാസ് ആയുധം താഴെ വെച്ചാല്‍ വെടിനിര്‍ത്തലാവാമെന്ന് ഇസ്രായേല്‍; സാധ്യമല്ലെന്ന് ഹമാസ്

ഹമാസ് ആയുധം താഴെ വെച്ചാല്‍ വെടിനിര്‍ത്തലാവാമെന്ന് ഇസ്രായേല്‍; സാധ്യമല്ലെന്ന് ഹമാസ്
X

തെല്‍അവീവ്/ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ പുതിയ വ്യവസ്ഥകള്‍ മധ്യസ്ഥര്‍ നല്‍കിയെന്നും ഉടന്‍ പ്രതികരണമുണ്ടാവുമെന്നും ഹമാസ്. എന്നാല്‍, ആയുധം അടിയറ വയ്ക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഹമാസ് വക്താവ് സാമി അബു സുഹ്‌രി പറഞ്ഞു. അത്തരമൊരു ആവശ്യം കേള്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് തടവുകാരെ വിട്ടുകിട്ടുകയാണെങ്കില്‍ 45 ദിവസത്തേക്ക് ഗസയില്‍ വെടിനിര്‍ത്താമെന്നാണ് ഇസ്രായേല്‍ പറയുന്നത്. പകരമായി മറ്റൊന്നും നല്‍കാന്‍ ഇസ്രായേല്‍ തയ്യാറല്ല. ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കാമെന്ന് പോലും അവര്‍ പറയുന്നില്ല. ഹമാസ് ആയുധം അടിയറ വച്ചാല്‍ മാത്രമേ അധിനിവേശം അവസാനിക്കൂയെന്നാണ് ഇസ്രായേലിന്റെ നിലപാട്. കൂടാതെ ഹമാസിന്റെ പ്രമുഖ നേതൃത്വങ്ങളെല്ലാം ഗസ വിടുകയും വേണം.

Next Story

RELATED STORIES

Share it