Sub Lead

മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ഇസ്രായേലിലെ യുഎസ് സ്ഥാനപതി; മസ്ജിദ് അശുദ്ധമാക്കിയെന്ന് മുന്‍ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് ഇക്രിമ സബ്‌രി (video)

മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ഇസ്രായേലിലെ യുഎസ് സ്ഥാനപതി; മസ്ജിദ് അശുദ്ധമാക്കിയെന്ന് മുന്‍ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് ഇക്രിമ സബ്‌രി (video)
X

ജെറുസലേം: മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ഇസ്രായേലിലെ യുഎസ് സ്ഥാനപതി മൈക്ക് ഹക്കാബി. മസ്ജിദില്‍ കയറിയെന്ന് ലോകത്തെ അറിയിക്കാന്‍ സെല്‍ഫിയും സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ചു.


ഇന്നലെ ജൂത കുടിയേറ്റക്കാരുമൊത്താണ് ഇയാള്‍ മസ്ജിദില്‍ കടന്നത്. ഇസ്രായേലി സൈനികര്‍ ഇയാള്‍ക്ക് കാവല്‍ നിന്നു. അല്‍ ബൂറാഖ് മതിലിന് സമീപം ഇയാള്‍ എന്തോ പ്രാര്‍ത്ഥനയും നടത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലിലെ യുഎസ് സ്ഥാനപതിയായി ചുമതലയേറ്റ രണ്ടാം ദിവസമാണ് ഇയാള്‍ അക്രമം നടത്തിയിരിക്കുന്നത്. മതിലിലെ വിള്ളലില്‍ അയാള്‍ ഒരു കുറിപ്പു വച്ചു.


അല്‍ ബൂറാഖ് മതില്‍

ഡോണള്‍ഡ് ട്രംപ് എഴുതി അയച്ച കുറിപ്പാണ് അതെന്നും വിള്ളലില്‍ അത് വയ്ക്കാന്‍ ട്രംപ് നിര്‍ദേശിച്ചതായും മൈക്ക് ഹക്കാബി മാധ്യമങ്ങളോട് പറഞ്ഞു. ഫലസ്തീന്‍ ജൂതന്‍മാരുടേതാണെന്ന് പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍ സയണിസ്റ്റാണ് മൈക്ക് ഹക്കാബി.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 3,000 ജൂത കുടിയേറ്റക്കാര്‍ മസ്ജിദില്‍ അതിക്രമിച്ചു കയറിയതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. മസ്ജിദ് ജൂതന്‍മാര്‍ അശുദ്ധമാക്കിയതായി ജറുസലേം മുന്‍ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് ഇക്രിമ സബ്‌രി പറഞ്ഞു. അല്‍ അഖ്‌സ അവരുടെതാണെന്ന് ലോകത്തെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികള്‍ റമദാനിലെ പോലെ സ്ഥിരമായി മസ്ജിദില്‍ പ്രാര്‍ത്ഥനകള്‍ക്ക് എത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


മസ്ജിദുല്‍ അഖ്‌സ നശിപ്പിക്കാന്‍ ജൂത കുടിയേറ്റക്കാര്‍ ശ്രമിക്കുന്നതായി ഫലസ്തീന്‍ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. മസ്ജിദ് പൊളിച്ച് അവിടെ ടെമ്പിള്‍ നിര്‍മിക്കണമെന്ന് ജൂത കുടിയേറ്റക്കാര്‍ പ്രചരണം നടക്കുന്നതായി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മസ്ജിദ് പൊളിച്ച് അവിടെ ടെമ്പിള്‍ നിര്‍മിക്കുന്നതിന്റെ എഐ വീഡിയോ കഴിഞ്ഞ ദിവസം ജൂത കുടിയേറ്റക്കാര്‍ പുറത്തിറക്കിയിരുന്നു.

ഹെബ്രോണിലെ ഇബ്രാഹിമി മോസ്‌ക് പിടിച്ചെടുത്തതു പോലെ മസ്ജിദുല്‍ അഖ്‌സ പിടിച്ചെടുക്കാന്‍ ജൂതന്‍മാര്‍ 'തേര്‍ഡ് ടെംപിള്‍' എന്ന പേരില്‍ ഒരു വിധ്വസംക പ്രസ്ഥാനം രൂപീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it