Sub Lead

ചേര്‍ത്തലയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു; മാതാവും കാമുകനും അറസ്റ്റില്‍

ചേര്‍ത്തലയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു; മാതാവും കാമുകനും അറസ്റ്റില്‍
X

ആലപ്പുഴ: ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാവും കാമുകനും അറസ്റ്റില്‍. പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറം ആശ(36), കാമുകന്‍ പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് രാജേഷ് ഭവനത്തില്‍ രതീഷ്(38) എന്നിവരെ അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടിലെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കാമുകനാണ് കുഞ്ഞിനെ കൊന്നലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴി. രണ്ട് മക്കളുടെ മാതാവായ ചേന്നം പള്ളിപ്പുറം സ്വദേശിനി ഇക്കഴിഞ്ഞ ആഗസ്ത് 31നാണ് പ്രസവിച്ചത്. ആശുപത്രിയില്‍നിന്ന് യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് കൂടെയുണ്ടായിരുന്നില്ല. ആശാവര്‍ക്കര്‍മാര്‍ ജനപ്രതിനിധികളെയും ചേര്‍ത്തല പോലിസിനെയും അറിയിച്ചു. അന്വേഷണത്തിന്റെ തുടക്കത്തില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതിമാര്‍ക്ക് കൈമാറിയെന്ന അഭ്യൂഹം ഉയര്‍ന്നു. അന്വേഷണം ശക്തമാക്കിയതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി മൊഴി നല്‍കിയത്.

Next Story

RELATED STORIES

Share it