- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ നവജാത ശിശുവിന്റെ മരണം കൊലപാതകം; ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരെന്ന വിധത്തില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. കുട്ടി ജനിച്ച ഉടന്‍ മരിച്ചതായാണ് പോലിസിന് ലഭിച്ച വിവരം. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തുകയും കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന പോലിസിന് ലഭിച്ചത്. തുടര്‍ന്ന് പോലിസ് വിശദമായ അന്വേഷണം നടത്തുകയും ഇരുവരുമാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചത്. നാഥുറാമും മാലതിയും നിയമപരമായി വിവാഹിതരായിരുന്നില്ല. നാട്ടില്‍വച്ച് മാലതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുടുംബത്തെ ഭയന്ന് ഇവര്‍ കേരളത്തിലേക്ക് തോട്ടംതൊഴിലാളിയായി എത്തുകയായിരുന്നു. ഒരു എസ്‌റ്റേറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. കെട്ടിടത്തിനു സമീപത്തെ ശുചിമുറിയിലാണ് പ്രസവിച്ചത്.
അവിടെതന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്ന്, കുട്ടി മരണപ്പെട്ടതായി നാട്ടുകാരെയും പോലിസിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. മാലതി ഇപ്പോള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാമിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
RELATED STORIES
കലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTപുല്ലാങ്കുഴല്‍ സംഗീതത്തിലെ മാന്ത്രിക സ്പര്‍ശം
28 May 2022 8:06 AM GMTഒമ്പതു മണിക്കൂറും 49 മിനിറ്റും; പാല്‍ക്ക് കടലിടുക്ക് നീന്തിക്കടന്ന്...
21 April 2022 6:19 AM GMTആസിമിന്റെ ഗുരു; സജി വാളാശ്ശേരില്‍ സൗജന്യമായി നീന്തല്‍ പരിശീലനം...
25 March 2022 10:02 AM GMTകുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMTകുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിച്ച് രോഹിത്
6 Feb 2022 6:34 AM GMT