Sub Lead

കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസിന്റെ വാതില്‍ തകര്‍ത്ത് എന്‍ഐഎ റെയ്ഡ്; ആര്‍എസ്എസ് കൂലിപട്ടാളത്തിന്റെ ഭീരുത്വമെന്ന് ജില്ലാ സെക്രട്ടറി

കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസിന്റെ വാതില്‍ തകര്‍ത്ത് എന്‍ഐഎ റെയ്ഡ്; ആര്‍എസ്എസ് കൂലിപട്ടാളത്തിന്റെ ഭീരുത്വമെന്ന് ജില്ലാ സെക്രട്ടറി
X

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അന്യായമായി റെയ്ഡ് നടത്തിയ എന്‍ ഐ എ/ഇഡി/സിബിഐ സംഘത്തിന്റെ നടപടിയില്‍ പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ നിസാര്‍ പ്രതിഷേധിച്ചു. അന്വേഷണ സംഘങ്ങളുമായി സഹകരിച്ച ചരിത്രം മാത്രമേ പോപുലര്‍ ഫ്രണ്ടിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളൂ. കേവലം ഒരു ഫോണ്‍ കോളില്‍ ഓഫിസുകള്‍ തുറന്നു തരാമെന്നിരിക്കെ ജനവാസ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗതാഗതം പോലും തടഞ്ഞുള്ള പരിശോധന ആര്‍എസ്എസ് കൂലിപട്ടാളത്തിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ കാണിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടും. ഇത്തരം നീക്കങ്ങള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ ഈ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആയിരങ്ങള്‍ അണിചേരുന്ന ദിനങ്ങളായിരിക്കും വരാന്‍ പോകുന്നത്. നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫിസില്‍ നടത്തിയ അന്യായ റെയ്ഡില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it