Sub Lead

'ഗ്രേറ്റര്‍ കശ്മീര്‍' പത്രം ഓഫിസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഗ്രേറ്റര്‍ കശ്മീര്‍ പത്രം ഓഫിസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്
X
ശ്രീനഗര്‍: കശ്മീരിലെ പ്രമുഖ പത്രമായ 'ഗ്രേറ്റര്‍ കശ്മീര്‍' ഓഫിസ് ഉള്‍പ്പെടെ ശ്രീനഗറിലെ അഞ്ച് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) റെയ്ഡ് നടത്തി. പ്രസ് കോളനിയിലെ ഗ്രേറ്റര്‍ കശ്മീര്‍ പത്രം ഓഫിസിലാണ് റെയ്ഡ് നടത്തിയതെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ കശ്മീര്‍ ന്യൂസ് ട്രസ്റ്റിന്റെ(കെഎന്‍ടി) റിപോര്‍ട്ട് ചെയ്തു. ഇതിനു പുറമെ മഗര്‍മല്‍ ബാഗിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍, നെഹ് റു പാര്‍ക്കിലെ എച്ച്ബി ഹില്‍ട്ടണ്‍ ഹൗസ് ബോട്ട്, സോണ്‍വര്‍ ശ്രീനഗറിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുര്‍റം പര്‍വേസ് എന്നിവരുടെ വസതിയിലും എന്‍ ഐഎ റെയ്ഡ് നടത്തി.

ചില എന്‍ജിഒകളും ട്രസ്റ്റുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയിലും വിദേശത്തും ധനസമാഹരണം നടത്തുകും തുക ജമ്മു കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നു എന്‍ ഐഎ പ്രസ്താവനയില്‍ അറിയിച്ചു. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎപിഎയിലെ 17, 18, 22 എ, 22 സി, 38, 39, 40 പ്രകാരവും ഐപിസി സെക്ഷന്‍ 120 ബി, 124 എ എന്നീ വകുപ്പുകള്‍ പ്രകാരവും ഒക്ടോബര്‍ എട്ടിനു കേസ് രജിസ്റ്റര്‍ ചെയ്തതായും എന്‍ ഐഎ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതേസമയം, എന്‍ഐഎ ബിജെപിയുടെ വളര്‍ത്തു ഏജന്‍സിയാണെന്നു പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. ''ശ്രീനഗറിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുര്‍റം പര്‍വേസ്, ഗ്രേറ്റര്‍ കശ്മീര്‍ ഓഫിസ് എന്നിവയില്‍ എന്‍ഐഎ നടത്തിയ റെയ്ഡുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിയോജിപ്പിനും എതിരായതും ഇന്ത്യന്‍ സര്‍ക്കാരിന്റെ കടുത്ത അടിച്ചമര്‍ത്തലിന്റെ മറ്റൊരു ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു.

NIA raids multiple locations in Srinagar, including Greater Kashmir office




Next Story

RELATED STORIES

Share it