Sub Lead

നിക്കരാഗൊ പൊതു തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തെ ട്രോളിയ അക്കൗണ്ടുകള്‍ ഫേസ് ബുക്ക് മരവിപ്പിച്ചു

തിരഞ്ഞെടുപ്പില്‍ അനുകൂല തരംഗ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിക്കരാഗൊയിലെ ഭരണ കക്ഷി പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്

നിക്കരാഗൊ പൊതു തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തെ ട്രോളിയ അക്കൗണ്ടുകള്‍ ഫേസ് ബുക്ക് മരവിപ്പിച്ചു
X

നാഗോ: നിക്കരാഗൊ പൊതു തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിനുവേണ്ടി 'അപഹാസ കൃഷി' നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുകൂല അക്കൗണ്ടുകള്‍ ഫേസ് ബുക്ക് മരവിപ്പിച്ചു. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ പിന്തുണയ്ക്കുന്ന വര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഫേസ് ബുക്ക്, ഇന്‍സ്റ്റ ഗ്രാം എക്കൗണ്ടുകളും ഗ്രൂപ്പുകളുമാണ് സാമൂഹിക മാധ്യമ ഭീമനായ ഫേസ് ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്ന ട്രോളുകള്‍ പ്രചരിപ്പിക്കാന്‍ ഫോസ് ബുക്ക് ഉപയോഗപ്പെടുത്തുന്നതിനെതിരേയുള്ള നീക്കമാണിതെന്ന് ഫേസ് ബുക്ക് അന്വഷണവിഭാഗം ഉദ്യോഗസ്ഥന്‍ വെന്‍ നിമോ എഎഫ്പി ന്യൂസിനോട് പറഞ്ഞു.


പ്രതിപക്ഷത്തിനെതിരേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അനുകൂല തരംഗ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിക്കരാഗൊയിലെ ഭരണ കക്ഷി പാര്‍ട്ടിയായ സാന്റിനിസ്ത നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയെ നിരീക്ഷിച്ചാണ് നീക്കം ചെയ്യല്‍ നടപടിയുമായ ഫേസ് ബുക്ക് മുന്നോട് പോകുന്നത്. പ്രതിപക്ഷത്തിനെതിരെ ട്രോളുകളിട്ട 937 ഫേസ് ബുക്ക് അക്കൗണ്ടുകള്‍, 140 പേജുകള്‍, 24 ഗ്രൂപ്പുകള്‍, 363 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ എന്നിവ ഇതിനോടകം നീക്കം ചെയ്തതായി ഫേസ് ബുക്ക് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it